Home Featured ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാറുമായി ഇൻഡിഗോ; വാങ്ങുന്നത് 500 പുതിയ വിമാനങ്ങള്‍

ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാറുമായി ഇൻഡിഗോ; വാങ്ങുന്നത് 500 പുതിയ വിമാനങ്ങള്‍

by admin

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസുമായി നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങള്‍ക്കായി കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.വിമാനങ്ങളുടെ മൊത്തം ചെലവ് വരുന്നത് 48,680 രൂപയാണ്. എയര്‍ബസിന്റെ വിലവിവരപട്ടിക അനുസരിച്ചുള്ള കണക്ക് പ്രകാരമാണ് ഇത്. അതേ സമയം വമ്പന്‍ ഓഡറായതിനാല്‍ അതിലും കുറഞ്ഞ നിരക്കിലാകും കരാര്‍ എന്നാണ് ഇക്കണോമിക് ഡൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റ തവണ വിമാന കരാര്‍ ആണ് ഇത്. 2023 ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ 470 ജെറ്റുകള്‍ക്കായി എയര്‍ബസ്,ബോയിങ് എന്നിവരുമായി കരാര്‍ ഒപ്പിട്ടിരുന്നു. നിലവില്‍ 26 അന്താരാഷ്ട്ര നഗരങ്ങള്‍ ഉള്‍പ്പെടെ 1,800 സര്‍വീസുകള്‍ പ്രതിദിനം ഇന്‍ഡിഗോയ്ക്കുണ്ട്.2030 ഓടെ കപ്പാസിറ്റി ഇരട്ടിയാക്കാനും വിദേശവിപണികളിലേക്ക് സേവനം വ്യാപിപ്പിക്കാനുമാണ്്
ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്.  എയര്‍  ബസിന്റെ ഏറ്റവും വലിയ ഉപയോക്താക്കളിൽ ഒന്നാണ് ഇൽഡിഗോ. ശേഷി ഇരട്ടിപ്പിക്കുകയാണ് ലക്ഷ്യം.

പുതിയ ചിത്രങ്ങള്‍ നേരത്തെ ഒടിടിയിലെത്തുന്നു; സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്നും നാളെയും അടച്ചിട്ട് സമരം ചെയ്യാന്‍ ഫിയോക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം തിയേറ്ററുകളും ഇന്നും നാളെയും അടച്ചിടും. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം.

പുതിയ ചിത്രങ്ങളായ ‘2018, പാച്ചുവും അത്ഭുത വിളക്കും’ എന്നിവ ഒടിടി റിലീസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്ററുകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിയേറ്റര്‍ ഉടമകള്‍ നടത്തിയ സംയുക്ത സംഘടനാ യോഗത്തിലായിരുന്നു തീരുമാനം.

തിയേറ്ററില്‍ എത്തുന്ന മലയാള സിനിമകളുടെ ഒടിടി റിലീസ്‌ ആറു മാസത്തിനുശേഷമാക്കാൻ നിയമനിര്‍മാണമുള്‍പ്പെടെ നടപടികള്‍ക്ക്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടാനൊരുങ്ങുകയാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്‌. നിലവിലത്തെ ധാരണ പ്രകാരം റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒടിടി റിലീസ് ചെയ്യാൻ സാധിക്കയുള്ളൂ. എന്നാല്‍ ഈ ധാരണ മുഖവിലയ്‌ക്ക് എടുക്കാതെയാണ് ഈ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്തതെന്ന് ഫിയോക്ക് പറയുന്നു. നിര്‍മാതാക്കളായ താരങ്ങള്‍ തിയേറ്റര്‍ വ്യവസായത്തെ നശിപ്പിച്ചുവെന്നും ഫിയോക്ക് സംഘടന ആരോപിച്ചു.

തിയറ്ററുകളില്‍ ഇപ്പോള്‍ ആളെത്തുന്നതും കുറവാണ്. വരുമാനമില്ലാതായ തീയേറ്ററുകള്‍ ജപ്‌തിയിലും അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്‌. മലയാളം വെബ്‌ സിരീസുകളുടെ വരവോടെ തീയേറ്ററുകള്‍ കടുത്ത പ്രതിസന്ധിയിലാകും എന്നും സംഘടന പറയുന്നുണ്ട്. മുമ്ബും ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group