Home പ്രധാന വാർത്തകൾ ഭാരതത്തിന്റെ സുദര്‍ശനചക്രം ശത്രുക്കളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് പ്രധാനമന്ത്രി

ഭാരതത്തിന്റെ സുദര്‍ശനചക്രം ശത്രുക്കളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് പ്രധാനമന്ത്രി

by admin

ബെംഗളൂരു: ഭാരതത്തിന്റെ സുദര്‍ശനചക്രം ശത്രുക്കളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഡുപ്പിയിലെ ശ്രീ കൃഷ്ണ മഠത്തിലെ ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പരിപാടിയില്‍ ദേശീയസുരക്ഷയെ കുറിച്ച്‌ സംസാരിക്കവേ ഇന്ത്യന്‍ വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തെക്കുറിച്ച്‌ വിവരിക്കുകയായിരുന്നു അദ്ദേഹം.മുന്‍പ് ഭീകരാക്രമണങ്ങള്‍ സംഭവിച്ചാല്‍, സര്‍ക്കാര്‍ കാര്യമായി യാതൊന്നും ചെയ്യുമായിരുന്നില്ല. എന്നാല്‍ ഇത് പുതിയ ഭാരതമാണ്. അത് ആര്‍ക്ക് മുന്നിലും തലകുനിച്ചിട്ടുമില്ല, പൗരന്മാരെ സംരക്ഷിക്കേണ്ടുന്ന അവസരത്തില്‍ അതില്‍നിന്ന് പിന്നോട്ടു പോയിട്ടുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശത്രുക്കളെ ദൂരത്തുനിന്ന് തകര്‍ത്തുകളയാന്‍ സാധിക്കുമെന്നതിനാലാണ് വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന് പുരാണത്തില്‍ പരാമര്‍ശിക്കുന്ന സുദര്‍ശനചക്രം എന്ന വിളിപ്പേര് നല്‍കിയിട്ടുള്ളത്. മേയ്‌മാസത്തില്‍ പാകിസ്ഥാനുമായി നടന്ന സംഘര്‍ഷത്തിനിടെയാണ് ഇത് ആദ്യമായി പ്രയോഗിച്ചത് ഉഡുപ്പിയെ സംബന്ധിച്ചിടത്തോളം രാമമന്ദിറിന്റെ നിര്‍മാണം സവിശേഷമാണ്.

അറിവിന്റെയും ഭക്തിയുടെയും സേവനത്തിന്റെയും പവിത്രമായ സംഗമസ്ഥാനമാണ് ഉഡുപ്പി. ഭക്തര്‍ ചൊല്ലുന്ന ഭഗവദ്ഗീതയിലെ ഓരോ അദ്ധ്യായവും ഓരോ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് 2047 കാലഘട്ടം അമൃതകാലം മാത്രമല്ല, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കാലം കൂടിയാണ്. രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.രാവിലെ പത്ത് മണിക്ക് തുടങ്ങിയ ഗീതാപാരായണം ഉച്ചവരെ നീണ്ടു. ഒരു ലക്ഷം ഭക്തര്‍ ഗീതയിലെ ശ്ലോകങ്ങള്‍ പാരായണം ചെയ്തു.ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ കനകന കിണ്ടി സ്വര്‍ണ്ണം പൂശല്‍ ആരംഭിച്ചു. മഠത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പ ൂജകളിലും ആചാരങ്ങളിലും പങ്കെടുക്കുകയും ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം നേടുകയും ചെയ്തു. കനകന കിണ്ടി സ്വര്‍ണ്ണം പൂശല്‍ പരിപാടിക്ക് അദ്ദേഹം തുടക്കം കുറിച്ചു.തീര്‍ത്ഥ മണ്ഡപത്തിന്റെ അനാച്ഛാദനത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തു. പിന്നീട്, ലക്ഷകണ്ഠ ഗീത് ഗാനാലാപന പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. മഠത്തില്‍ എത്തിയ ഉടന്‍ തന്നെ പ്രധാനമന്ത്രി മോദി മഠാധിപതികളുമായി ചര്‍ച്ച നടത്തി. മോദിക്ക് മാധവ പാരമ്ബര്യ തിലകം നല്‍കി. മഠത്തിനുള്ളിലെ വിവിധ ആരാധനാലയങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.പ ിന്നീട്, മഠത്തില്‍ നിന്ന് ഗീതാ മന്ദിറിലേക്ക് പോയി. ഗീതാ മന്ദിറില്‍ അനന്തപദ്മനാഭന്റെ പുതിയ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. പിന്നീട് ധ്യാന മന്ദിര്‍ സന്ദര്‍ശിച്ചു. പുത്തിഗെ സുഗുണേന്ദ്ര തീര്‍ഥ സ്വാമിജി, പേജാവര്‍ വിശ്വപ്രസന്ന തീര്‍ഥ സ്വാമിജി, പുത്തിഗെ സുശ്രീന്ദ്ര തീര്‍ഥ സ്വാമിജി, ശിരൂര്‍ വേദവര്‍ധന തീര്‍ഥ സ്വാമിജി, കുക്കെ സുബ്രഹ്‌മണ്യ വിദ്യാപ്രസന്ന തീര്‍ഥ സ്വാമിജി എന്നിവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി കനകദാസന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.ദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങി. വിമാനത്താവളത്തിലെത്തിയ മോദിയെ മംഗളൂരു ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു സ്വീകരിച്ചു. പിന്നീട്, സൈനിക ഹെലികോപ്റ്ററില്‍ മോദി ഉഡുപ്പിയിലേക്ക് യാത്രയായി. സൈനിക ഹെലികോപ്റ്ററില്‍ ഉഡുപ്പിയിലെത്തിയ മോദി ഒരു കിലോമീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group