Home Featured രാജ്യത്തെ ആദ്യത്തെ സൈബര്‍ കമാൻഡ് സെന്റര്‍ ബംഗളൂരുവില്‍

രാജ്യത്തെ ആദ്യത്തെ സൈബര്‍ കമാൻഡ് സെന്റര്‍ ബംഗളൂരുവില്‍

by admin

സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി രാജ്യത്തെ ആദ്യത്തെ സൈബർ കമാൻഡ് സെന്റർ സ്ഥാപിച്ച്‌ കർണാടക സർക്കാർ.സംസ്ഥാനത്തുടനീളം സൈബർ കുറ്റകൃത്യങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.പാലസ് റോഡിലെ സി.ഐ.ഡി കെട്ടിടത്തിലാണ് സൈബർ കമാൻഡ് സെന്റർ പ്രവർത്തിക്കുക. ഡി.ജി.പി റാങ്കിലുള്ള ഒരു ഐ.പി.എസ് ഓഫിസർക്കായിരിക്കും മേല്‍നോട്ടം. സംസ്ഥാനത്തെ 43 സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക്സ് പൊലീസ് സ്റ്റേഷനുകള്‍ സൈബർ കമാൻഡ് സെന്ററിന് കീഴില്‍വരും.

സൈബർ തട്ടിപ്പ്, ഹാക്കിങ്, ഐഡന്റിറ്റി മോഷണം, ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യം ചെയ്യല്‍, സെക്‌സ്‌ടോർഷൻ, ഡീപ്ഫേക്ക് സംബന്ധമായ കുറ്റകൃത്യങ്ങള്‍, തെറ്റായ വിവരങ്ങള്‍, ഡേറ്റാ ലംഘനങ്ങള്‍ എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ ഭീഷണികളില്‍ സൈബർ കമാൻഡ് സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യയിലെ വൻ നഗരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം കേസുകളില്‍ ഏകദേശം 20 ശതമാനം കർണാടകയിലാണ്. പ്രത്യേകിച്ച്‌ തലസ്ഥാനമായ ബംഗളൂരുവില്‍. കഴിഞ്ഞ നാലു വർഷത്തിനിടെ 52,000 സൈബർ കുറ്റകൃത്യ കേസുകളാണ് കർണാടകയില്‍ രജിസ്റ്റർ ചെയ്തത്.ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകളും കർണാടകയിലാണ്. ഈ സാഹചര്യത്തിലാണ് സൈബർ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാൻ സൈബർ കമാൻഡ് സെന്റർ രൂപവത്കരിക്കുന്നത്.

ഓരോ ദിവസവും പൊലിയുന്നത് 52 ജീവനുകള്‍, ആഗോള മാതൃമരണ റിപ്പോര്‍ട്ടില്‍ ഇന്ത്യ മുന്നില്‍

രാജ്യത്ത് അത്യാധുനിക ചികിത്സ സംവിധാനങ്ങള്‍ വന്നിട്ടും പ്രസവത്തെ തുടർന്ന് അമ്മമാർ മരിക്കുന്നതിന് കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് പുതിയ റിപ്പോർട്ട്.ഐക്യരാഷ്ട്രസഭാ ഏജൻസികള്‍ പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023-ല്‍ ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത ലോകരാജ്യങ്ങളുടെ കണക്കില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഈ കണക്കുപ്രകാരം ഒരു ദിവസം ഇന്ത്യയില്‍ 52 സ്ത്രീകള്‍ പ്രസവത്തെ തുടർന്ന് മരിക്കുന്നുണ്ട്. 2023-ല്‍ ആകെ 19,000 പേർ മരിച്ചു. ആഗോളമരണത്തിന്റെ 7.2 ശതമാനമാണിത്.

2023-ല്‍ ആഗോളതലത്തില്‍ 2.6 ലക്ഷം സ്ത്രീകള്‍ ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകള്‍ മൂലം മരിച്ചതായാണ് റിപ്പോർട്ടില്‍ പറയുന്നത്. അതായത്, ഓരോ രണ്ട് മിനിറ്റിലും ഓരോ മാതൃമരണം ലോകത്ത് സംഭവിക്കുന്നു. 75,000 മാതൃമരണങ്ങള്‍ സംഭവിച്ച നൈജീരിയ ആണ് പട്ടികയില്‍ ആദ്യം. റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഇന്ത്യയ്ക്ക് സമാനമായി 19,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ കണക്ക് പറയുന്നത് അവിടെ 11,000 മരണങ്ങള്‍ സംഭവിച്ചു എന്നാണ്. ആഗോള തലത്തില്‍ മാതൃമരണ നിരക്കില്‍ 47 ശതമാനവും ഈ നാല് രാജ്യങ്ങളിലാണ്.

എന്നാല്‍, 2000-ത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ രാജ്യത്തെ മാതൃമരണനിരക്ക് 78 ശതമാനം കുറഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ കൂടുതലുമാണ്. ഒരു ലക്ഷം പ്രസവങ്ങളില്‍ മാതൃമരണങ്ങളുടെ എണ്ണം 2000-ല്‍ 362 ആയിരുന്നുവെങ്കില്‍ 2023-ല്‍ അത് 80 ആയി കുറ‍ഞ്ഞു. മാനുഷിക സഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ ഒട്ടേറെ രാജ്യങ്ങളിലെ ആരോഗ്യസേവനങ്ങളെ തടസ്സപ്പെടുത്തുന്നതായി യുഎൻ റിപ്പോർട്ട് പറയുന്നു. ആശുപത്രികള്‍ അടച്ചുപൂട്ടുന്നതും, ആരോഗ്യ പ്രവർത്തകരുടെ കുറവ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോളതലത്തിലും മാതൃമരണനിരക്ക് 40 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group