Home തിരഞ്ഞെടുത്ത വാർത്തകൾ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ’; ‘പ്രഭാസിനെതിരെ’ ഷാറുഖ് ആരാധകർ

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ’; ‘പ്രഭാസിനെതിരെ’ ഷാറുഖ് ആരാധകർ

by admin

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഢി വാംഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സ്പിരിറ്റി’നെ ചൊല്ലി ഇന്ത്യൻ സിനിമാ ലോകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്.പുറത്തിറക്കിയ ഓഡിയോ ടീസറിലെ ഒരു വിശേഷണമാണ് ബോളിവുഡ് കിങ് ഖാൻ ഷാറുഖ് ഖാന്റെ ആരാധകരെ ചൊടിപ്പിച്ചത്.

പ്രഭാസിന്റെ പുതിയ ചിത്രം ‘സ്പിരിറ്റി’ന്റെ ഓഡിയോ ടീസർ പുറത്തിറങ്ങിയിരുന്നു. ടീസറിനൊടുവിൽ പ്രത്യക്ഷപ്പെട്ട ടൈറ്റിൽ കാർഡിൽ പ്രഭാസിനെ ‘ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഈ ടൈറ്റിൽ കാർഡ് കണ്ടതോടെ സോഷ്യൽ മീഡിയ ആരാധകവൃന്ദങ്ങൾക്കിടയിൽ വലിയ ചേരിതിരിവുണ്ടാക്കിയിരിക്കുകയാണ്.ദശാബ്ദങ്ങളായി ഇന്ത്യൻ സിനിമ അടക്കിവാഴുന്ന ഷാറുഖ് ഖാന്റെ ആരാധകർ പ്രഭാസിന് ഇത്ര‌യും വലിയ സൂപ്പർ സ്റ്റാർ വിശേഷണം നൽകിയതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ “ബാദ്ഷാ” ഷാറുഖ് ഖാൻ ആണെന്നും, അദ്ദേഹത്തിന്റെ സിനിമാ ചരിത്രം പരിശോധിച്ചാൽ ആരും മറിച്ചു പറയില്ല എന്നും പലരും ചൂണ്ടിക്കാട്ടുന്നു. ‘‘ലോകത്തിലെ ഏറ്റവും വലിയ സൂപ്പർതാരം ഉറക്കമിളയ്ക്കാറില്ല.അദ്ദേഹം മറ്റുള്ളവരുടെ ഉറക്കം കെടുത്തുകയാണ് ചെയ്യുന്നത്. ഒരാൾക്ക് താൻ ചെയ്ത സിനിമയിൽ നിന്നാണ് പ്രശസ്തി ലഭിക്കുന്നത് എന്നാൽ മറ്റെയാളെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിലെ വ്യത്യാസം മനസ്സിലാക്കാം എന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രതിഷേധ സൂചകമായി നിരവധി ട്രോളുകളും മീമുകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group