ഐപിഎല്ലിൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഇതോടെ ആർസിബി പ്ലേ ഓഫ് കാണാതെ പുറത്തായി. കനത്ത മഴ മൂലം മത്സരം വൈകിയാണ് ആരംഭിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. ഗുജറാത്ത് 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 198 റൺസ് നേടി ലക്ഷ്യം മറികടന്നു. ഇതോടെ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് 16 പോയിന്റുമായി നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്തി.
ജീവൻമരണ പോരാട്ടത്തിൽ
വിരാട് കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടമാണ് മികച്ച സ്കോർ ബാംഗ്ലൂരിന് സമ്മാനിച്ചത്. 61 പന്തിൽ 101 റൺസാണ് കോഹ്ലി നേടിയത്. ഇതിന് ശുഭ്മാൻ ഗില്ലിലൂടെ ഗുജറാത്ത് മറുപടി നൽകി. ഗില്‍ 52 പന്തില്‍ പുറത്താവാതെ 104 റൺസ് നേടി. എട്ടു സിക്സും അഞ്ചും ഫോറും അടിച്ചുകൂട്ടിയാണ് താരം സീസണിൽ രണ്ടാം സെഞ്ച്വറി തികച്ചത്.
കൊറിയന്‍ റീമേക്കിന് ‘ദൃശ്യം’ ഒരുങ്ങുന്നു
പനോരമ സ്റ്റുഡിയോയും ആന്തോളജി സ്റ്റുഡിയോയും കൊറിയയില്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസി റീമേക്കിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യാ പവലിയനില്‍ നടന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്റ്റുഡിയോകള്‍ അതത് മേധാവികളായ കുമാര്‍ മംഗത് പഥക്, ജയ് ചോയി എന്നിവര്‍ പങ്കെടുത്തു.
ഐജി ഗീതാ പ്രഭാകറിന്റെ മകന് വരുണ്‍ പ്രഭാകറിനെ കാണാതായപ്പോള്‍ സംശയത്തിലാകുന്ന ജോര്‍ജ്കുട്ടിയെയും (മോഹന്‍ലാല്‍) കുടുംബത്തെയും പിന്തുടരുന്ന മലയാളം ക്രൈം ത്രില്ലറായ ‘ദൃശ്യം’. 2013ല്‍ പുറത്തിറങ്ങിയ ചിത്രം ജീത്തു ജോസഫാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.
ചിത്രത്തിന്റെ വിജയം നാല് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്കുകള്‍ക്കും തുടര്‍ച്ചകള്‍ക്കും കാരണമായി: കന്നഡയില്‍ “ദൃശ്യം” (2014), തെലുങ്കില്‍ “ദൃശ്യം” (2014), തമിഴില്‍ “പാപനാശം” (2015), “ദൃശ്യം” (2015).