കനഡയിലെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ നെഞ്ച് വേദനയുമായി എട്ട് മണിക്കൂറോളം കാത്തിരുന്ന ഇന്ത്യൻ വംശജൻ മരണത്തിന് കീഴടങ്ങി.കാനഡയിലെ എഡ്മണ്ടണിലുള്ള ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ എട്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷം, മൂന്ന് കുട്ടികളുടെ അച്ഛനും 44 -കാരനുമായ ഇന്ത്യൻ വംശജൻ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഠിനമായ നെഞ്ചുവേദനയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതർ യാതൊന്നും ചെയ്തില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു.
കാത്തിരുന്നത് എട്ട് മണിക്കൂർഅക്കൗണ്ടന്റും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രശാന്ത് ശ്രീകുമാറിന് ജോലിസ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ഒരു ക്ലയന്റ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, അടിയന്തര വിഭാഗത്തിന് മുന്നില്‍ കാത്തിരിക്കാൻ അദ്ദേഹത്തോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഏതാണ്ട് എട്ട് മണിക്കൂറോളം നേരമാണ് അദ്ദേഹത്തിന് ഇങ്ങനെ കാത്തിരിക്കേണ്ടിവന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.