Home Featured യുവാക്കളുടെ അവസ്ഥ ദയനീയംഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിയില്ല; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

യുവാക്കളുടെ അവസ്ഥ ദയനീയംഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിയില്ല; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

by admin

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണെന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റിന്റെയും കണക്കുകളാണ് പുറത്തുവരുന്നത്. 2000 മുതല്‍ 2022 വരെയുള്ള കണക്കാണ് റിപ്പോർട്ടില്‍ ഉള്ളത്.

തൊഴിലില്ലായ്മ അനുഭവിക്കുന്ന 83% ശതമാനം യുവാക്കളില്‍ പത്താം ക്ലാസിന് മുകളില്‍ വിദ്യാഭ്യാസം നേടിയവർ 65.7 ശതമാനം പേരുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പത്താം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

ദരിദ്രരായ വിദ്യാർത്ഥികള്‍ സ്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും പഠനം നിർത്തിപോകുന്ന പ്രവണതയും മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയുടെ നിരക്കിനും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലിയെക്കാള്‍ കുറഞ്ഞ കൂലിയാണ് ലഭിക്കുന്നതെന്ന കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്.

2009 നും 2019 നും ഇടയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി വർദ്ധിക്കുകയും കൊവിഡ് മഹാമാരി പടർന്നുപിടിച്ച വർഷങ്ങളില്‍ കുറഞ്ഞതായും റിപ്പോർട്ടില്‍ പറയുന്നു. കാർഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നും കാർഷികേതര മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വർദ്ധിച്ചെന്നും കണക്കുണ്ട്. കാർഷിക മേഖലയിലെ തൊഴിലാളികള്‍ പ്രധാനമായും നിർമാണ മേഖലയിലേക്കാണ് മാറിയതെന്നും റിപ്പോർട്ടില്‍ വ്യക്തമാണ്.

അതേസമയം,പുറത്ത് വന്ന റിപ്പോ‌ർട്ട് കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികള്‍ കേന്ദ്ര സർക്കാരിനെതിരെയുളള അയുധമാക്കുകയാണ്. രണ്ട് കോടി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം എവിടെ പോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാരം ചുമക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group