Home Featured ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യ

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യ

by admin

ലോകത്തിലെ ഏറ്റവും അതിമനോഹരമായ രാജ്യമായി ഇന്ത്യ. ടൈറ്റാൻ എന്ന ട്രാവല്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇന്ത്യ ഒന്നാമത് എത്തിയത്. വൈവിധ്യമാര്‍ന്ന സംസ്കാരവും പൈതൃകവുമുള്ള രാജ്യം കൂടിയാണ് ഇന്ത്യ. ലോകത്തെമ്ബാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാൻ ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ടിക്ടോക്ക്, ഗൂഗിള്‍ സെര്‍ച്ച്‌ ട്രെൻഡ്സ് എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടൈറ്റാൻ സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വ്വേ നടത്തുന്ന വേളയില്‍ ഇന്ത്യയുടെ മനോഹാരിതയെക്കുറിച്ച്‌ 21 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ ഭംഗിയെക്കുറിച്ചും പോസ്റ്റുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈന്തപ്പനകളാല്‍ ചുറ്റപ്പെട്ട കടല്‍ത്തീരങ്ങള്‍, വലിയ കോട്ടകള്‍, പര്‍വതങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, തിരക്കേറിയ മെട്രോപൊളിറ്റൻ നഗരങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന ആകര്‍ഷണീയത. ഇത്തവണ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജപ്പാനാണ്. 16 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ജപ്പാന്റെ പ്രകൃതി ഭംഗിയെ കുറിച്ച്‌ പങ്കുവയ്ക്കപ്പെട്ടത്. തൊട്ടുപിന്നിലായി 15 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകള്‍ നേടി ഇറ്റലി മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. വര്‍ഷം മുഴുവനും വളരെ മനോഹരമായ കാലാവസ്ഥയാണ് ഇറ്റലിയുടെ പ്രധാന പ്രത്യേകത. ഇന്തോനേഷ്യ നാലാം സ്ഥാനവും, ഫ്രാൻസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

തിയറ്റര്‍ റിലീസിന് ഒരുങ്ങി ധോണി എന്റര്‍ടെയിന്‍മെന്റ്സ് ചിത്രം ‘എല്‍ ജി എം

ധോണി എന്റര്‍ടെയിൻമെന്റ്സിന്റെ ബാനറില്‍ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിര്‍മാണ ചിത്രമായ ‘എല്‍ ജി എം’ ഒരുങ്ങുന്നു. തമിഴില്‍ ഒരുക്കിയ ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത് തീയേറ്റര്‍ റിലീസിനെത്തും. ചിത്രം കേരളത്തിലും റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ചിത്രം എത്തുന്നത്.

സമവിധായകൻ രമേശ് തമിഴ്മണിയുടെ വാക്കുകള്‍ ഇങ്ങനെ ” നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എല്‍ ജി എം. പ്രേക്ഷകര്‍ ചിത്രത്തിന് നല്‍കിയ സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒത്തിരി നന്ദി”.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ അവസനത്തോട് അടുക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കും. എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചടങ്ങില്‍ പങ്കെടുക്കും.

ചിത്രത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ട്രെയിലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ 70 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതും. പിആര്‍ഒ: ശബരി.

You may also like

error: Content is protected !!
Join Our WhatsApp Group