ഇന്ത്യ പോസ്റ്റ് ബംഗളുരുവിൽ പുതിയ പാര്‍സല്‍ ശേഖരണ സേവനം അവതരിപ്പിച്ചു. ഇനി പാര്‍സലുകള്‍ വാങ്ങാൻ പോസ്റ്റ് മാൻ വാതില്‍ പടിയിലെത്തും.ഉപഭോക്തൃ സൗകര്യം വര്‍ധിപ്പിക്കാനും പോസ്റ്റ് ഓഫീസുകളിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി. സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ പോസ്റ്റ് പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യുകയും നിശ്ചിത തപാല്‍ ചാര്‍ജുകള്‍ അടയ്ക്കുകയും ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന്, നിങ്ങള്‍ തിരഞ്ഞെടുത്ത സമയത്ത് ജീവനക്കാര്‍ പാഴ്സല്‍ കൈപ്പറ്റും
ഈ സംരംഭത്തിന് കീഴില്‍, ഉപഭോക്താക്കള്‍ക്ക് ഒരേസമയം അഞ്ച് രേഖകളോ പാര്‍സലുകളോ ബുക്ക് ചെയ്യാം. 50 രൂപയാണ് ശേഖരിക്കുന്നതിനുള്ള ചാര്‍ജ്. ഈ ഇനങ്ങളുടെ മൊത്തം ഭാരം അഞ്ച് കിലോയില്‍ കൂടരുത്. കൂടാതെ 500 രൂപയില്‍ താഴെ പോസ്റ്റല്‍ ചാര്‍ജ് വരുന്ന പാര്‍സലുകള്‍ മാത്രമേ കൊണ്ടുപോവുകയുള്ളൂ. നഗരത്തിനുള്ളില്‍ 96 പിൻ കോഡുകളിലുടനീളം സേവനം ലഭിക്കും.
എങ്ങനെ ബുക്ക് ചെയ്യാം?
ഔദ്യോഗിക ഇന്ത്യ പോസ്റ്റ് പോര്‍ട്ടല്‍ (https://www(dot)indiapost(dot)gov(dot)in) വഴി ബുക്ക് ചെയ്യണം. ബുക്കിംഗിന് മുമ്ബ് രജിസ്ട്രേഷൻ നിര്‍ബന്ധമാണ്. കൂടാതെ ഓണ്‍ലൈനായി പണമടയ്ക്കേണ്ടതുണ്ട്. പാര്‍സല്‍ കൈപറ്റുന്നതിന് അതേ ദിവസത്തിലോ അടുത്ത പ്രവൃത്തി ദിവസത്തിലോ ലഭ്യമായ സമയം ഓണ്‍ലൈനില്‍ കാണാം, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം.
ഉപഭോക്താവ് ബുക്ക് ചെയ്ത ഐഡി നമ്ബര്‍ പാര്‍സലിന്റെ ഇടത് മൂലയില്‍ രേഖപ്പെടുത്തണം. പോസ്റ്റ്മാൻ ശേഖരിച്ച് പോസ്റ്റോഫീസില്‍ കൊണ്ടുവന്ന് അയച്ചയാളുടെയും വിലാസത്തിന്റെയും വിശദാംശങ്ങള്‍ അടങ്ങിയ ലേബല്‍ കവറില്‍ അച്ചടിച്ച് ഒട്ടിക്കും. ബുക്കിങ് സമയത്ത് രേഖപ്പെടുത്തിയ പാര്‍സലിന്റെ ഭാരത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ ഉപഭോക്താവിനെ അറിയിക്കും. ഓണ്‍ലൈനില്‍ പണമടയ്ക്കാനാവും.
‘ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന്റെ കാരണം ഇതാണ്…!’; തുറന്ന് പറഞ്ഞ് അഭിഭാഷകന്‍
മുംബൈ: അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ വാങ്ങുക്കൂട്ടുന്നതിന്റെ കാരണം പറഞ്ഞ് അഭിഭാഷകനായ അജയ് ശ്രീവാസ്തവ.
ദാവൂദ് ഇബ്രഹാമിന്റെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്വത്തുക്കള്‍ ലേലത്തില്‍ വാങ്ങിക്കൂട്ടുന്നതെന്ന് ഡല്‍ഹിയിലെ അഭിഭാഷകനായ അജയ് പറയുന്നു.
‘ദാവൂദിനെ എനിക്ക് തോല്‍പ്പിക്കണം, ദാവൂദ് എവിടെയൊക്കെ താമസിച്ചുവോ അവിടെയെല്ലാം എനിക്കും താമസിക്കണം..’അജയ് എൻഡിടിവിയോട് പറഞ്ഞു. 15,000 രൂപ അടിസ്ഥാന വിലയുള്ള സ്ഥലം 1300 മടങ്ങ് വില കൊടുത്ത് രണ്ടുകോടി രൂപക്കാണ് ഇയാള്‍ ലേലത്തില്‍ സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ഭൂമി 1976 ലെ സ്വത്തുകണ്ടുകെട്ടല്‍ ആക്‌ട് പ്രകാരമാണ് ലേലത്തില്‍ വെച്ചത്. 171 ചതുരശ്ര മീറ്റര്‍ ഭൂമി ഇത്രയും വിലകൊടുത്ത് വാങ്ങിയത് ജ്യോതിഷ പ്രകാരമാണെന്നും അദ്ദേഹം പറയുന്നു.
ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള വസ്തുക്കള്‍ വര്‍ഷങ്ങളായി ലേലത്തില്‍ വാങ്ങുന്നയാളാണ് ഇയാള്‍. ആദ്യകാലത്ത് ഭയം കാരണം ആരും ദാവൂദിന്റെ സ്വത്തുക്കള്‍ ലേലത്തില്‍ വെച്ചാല്‍ വാങ്ങാറില്ലായിരുന്നു. തുടര്‍ന്ന് താന്‍ ലേലത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ മുന്നോട്ട് വന്നെന്നുംഅജയ് ശ്രീവാസ്തവ പറയുന്നു.
2001 ലാണ് ആദ്യമായി ദാവൂദിന്റെ സ്വത്തുക്കള്‍ ലേലത്തില്‍ വാങ്ങിയത്. മുംബൈയിലെ നാഗ്പാഡയില്‍ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കടകള്‍ ഇയാള്‍ സ്വന്തമാക്കിയിരുന്നു. ഇതിനെതിരെ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മക്കള്‍ കേസ് നല്‍കി. കേസ് നടക്കുന്നതിനാല്‍ ഇപ്പോഴും ഇതിന്റെ ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ല. ദാവൂദിന്റെ സ്വത്തുക്കള്‍ വാങ്ങിയതിന് ശേഷം തനിക്ക് വധ ഭീഷണിയുണ്ടായെന്ന് അജയ് ശ്രീവാസ്തവ പറയുന്നു. തുടര്‍ന്ന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കുകയും ചെയ്തു.
‘മൂന്ന്-നാലു വര്‍ഷം മുമ്ബ്, ദാവൂദിന്റെ കുടുംബം അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന എന്നെ ബന്ധപ്പെട്ടു, സ്വത്ത് തിരിച്ചുനല്‍കിയാല്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് വാഗ്ദാനം ചെയ്തു.പക്ഷേ ഞാനത് നിഷേധിച്ചു. കാരണം പണം സമ്ബാദിക്കലായിരുന്നില്ല എന്റെ ലക്ഷ്യം…’അഭിഭാഷകൻ പറഞ്ഞു. 2020-ല്‍ ദാവൂദ് ജനിച്ച ബംഗ്ലാവും ഇയാള്‍ വാങ്ങിയിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം വാങ്ങിയ സ്ഥലം ആ ബംഗ്ലാവിന് അടുത്താണ്. അതിന് ചുറ്റുമുള്ള സ്ഥലമെല്ലാം നേരത്തെ വാങ്ങിയിരുന്നു. ഈ ചെറിയ സ്ഥലം മാത്രമായിരുന്നു അന്ന് കിട്ടാതിരുന്നത്. ഈ സ്ഥലം മറ്റാരെങ്കിലും ലേലത്തില്‍ വാങ്ങിയാല്‍ മൊത്തം സ്വത്തുക്കളുടെയും മൂല്യം നഷ്ടമാകുമെന്നും അജയ് ശ്രീവാസ്തവ പറയുന്നു.