Home Featured തപാല്‍ വകുപ്പില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍, അപേക്ഷിക്കേണ്ട വിധം

തപാല്‍ വകുപ്പില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍, അപേക്ഷിക്കേണ്ട വിധം

by admin

സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്ന ബിരുദധാരികള്‍ക്കായിതാ സന്തോഷവാര്‍ത്ത. തപാല്‍ വകുപ്പില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ 10-ാം തീയ്യതി മുതല്‍ ആരംഭിക്കും. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 9 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് indiapost.gov.in എന്ന ഔദ്യോഗിക സൈറ്റ് വഴി അപേക്ഷിക്കാം. ആകെ 1899 ഒഴിവുകളാണുള്ളത്.598 പോസ്റ്റല്‍ അസിസ്റ്റന്റ്, 585 പോസ്റ്റ്മാൻ, 570 മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്, 143 ഷോര്‍ട്ടനിംഗ് അസിസ്റ്റന്റ്, 3 മെയില്‍ ഗാര്‍ഡ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

വിദ്യാഭ്യാസ യോഗ്യത

വിജ്ഞാപനമനുസരിച്ച്‌ അപേക്ഷകര്‍ 10th/12th/Graduate പാസ്സായിരിക്കണം. ചില തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥിക്ക് കമ്ബ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി

ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്. ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം തസ്തിക അനുസരിച്ച്‌ 25/27 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചട്ടപ്രകാരം പരമാവധി പ്രായപരിധിയില്‍ ഇളവ് നല്‍കും.

അപേക്ഷാ ഫീസ്

ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ജനറല്‍, ഒബിസി വിഭാഗക്കാര്‍ 100 രൂപ അടയ്‌ക്കണം. അതേസമയം സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് വേണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക സൈറ്റ് പരിശോധിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group