ന്യൂ ഡല്‍ഹി: യുഎഇ പാസ്പോർട്ട് ഉടമകള്‍ക്കുള്ള വിസ-ഓണ്‍-അറൈവല്‍ (VoA) പദ്ധതി വിപുലീകരിച്ച് ഇന്ത്യ. നിലവിലുണ്ടായിരുന്ന വിമാനത്താവളങ്ങള്‍ക്ക് പുറമേ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് എന്നിവയുള്‍പ്പെടെ ഒമ്ബത് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് കൂടി സൗകര്യം വ്യാപിപ്പിച്ചു.യോഗ്യരായ യാത്രക്കാർക്ക് ഒരു വർഷം എണ്ണത്തിന്റെ പരിധിയില്ലാതെ ഇന്ത്യ സന്ദർശിക്കാനും പുതിയ വിജ്ഞാപനം അനുമതി നല്‍കുന്നു.യുഎഇ പൗരന്മാർക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ ലളിതമാക്കാനും നിലവിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള ഇന്ത്യയുടെ താല്‍പ്പര്യമാണ് ഈ വിപുലീകരണത്തിലൂടെ വ്യക്തമാകുന്നത്.നേരത്തെ ബാംഗ്ലൂർ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന VoA സൗകര്യം ഇനി മുതല്‍ കോഴിക്കോട് (കാലിക്കറ്റ്), അഹമ്മദാബാദ് വിമാനത്താവളങ്ങളിലും ലഭ്യമാകും.
ഇതോടെ യുഎഇ യാത്രക്കാർക്ക് ഇന്ത്യയിലെ പ്രവേശന കവാടങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ സൗകര്യപ്രദമാകും. യുഎഇ സന്ദർശകരില്‍ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.ഇന്ത്യൻ ഇ-വിസയോ സാധാരണ (പേപ്പർ) വിസയോ കൈവശം വെച്ചിട്ടുള്ള യുഎഇ പൗരന്മാർക്ക് മാത്രമാണ് VoA ലഭിക്കുക.കാലാവധി: ഒരിക്കല്‍ VoA ലഭിച്ചാല്‍ 60 ദിവസം വരെ ഇന്ത്യയില്‍ താമസിക്കാം. ഇരട്ട-പ്രവേശന VoA അനുവദിച്ചാല്‍, 60 ദിവസത്തിനുള്ളില്‍ രണ്ട് തവണ ഇന്ത്യയില്‍ പ്രവേശിക്കാം.പരിധിയില്ല: യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവർക്ക് ഒരു കലണ്ടർ വർഷത്തില്‍ എത്ര തവണ വേണമെങ്കിലും VoA ഉപയോഗിക്കാം.ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന യുഎഇ പൗരന്മാർ ഇ-വിസയ്ക്കോ സാധാരണ വിസയ്ക്കോ അപേക്ഷിക്കണം. തുടർന്നുള്ള യാത്രകളില്‍ VoA സൗകര്യം ഉപയോഗിക്കാം. വിസ ഓണ്‍ അറൈവലിനായുള്ള അപേക്ഷ (അനുബന്ധം-എ) യാത്രയ്ക്ക് മുമ്ബ് ഓണ്‍ലൈനായി സമർപ്പിക്കുകയോ അല്ലെങ്കില്‍ ഇന്ത്യയില്‍ എത്തിച്ചേരുമ്ബോള്‍ പൂരിപ്പിക്കുകയോ ചെയ്യാം. വിസ നല്‍കുന്നതിന് മുമ്ബ് കുട്ടികള്‍ ഉള്‍പ്പെടെ ഓരോ യാത്രക്കാരനും 2,000 രൂപ (അല്ലെങ്കില്‍ തത്തുല്യമായ വിദേശ കറൻസി) ഫീസ് നല്‍കണം.ബിസിനസ്, ടൂറിസം, കോണ്‍ഫറൻസുകള്‍, മെഡിക്കല്‍ സന്ദർശനങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന യുഎഇ പൗരന്മാരുടെ യാത്രാ നടപടിക്രമങ്ങള്‍ ലളിതമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.