Home covid19 കോവിഡിൽ വിറച്ചു രാജ്യം ; മൂന്നുലക്ഷത്തിനടുത്തു കോവിഡ് ബാധിതർ, 2023 മരണം

കോവിഡിൽ വിറച്ചു രാജ്യം ; മൂന്നുലക്ഷത്തിനടുത്തു കോവിഡ് ബാധിതർ, 2023 മരണം

by admin

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നതോടെ മൂന്നുലക്ഷത്തിനടുത്ത്​ പുതിയ കോവിഡ്​ ബാധിതര്‍. 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. കോവിഡ്​ മൂലം 2023 പേര്‍ക്ക്​ ജീവന്‍ നഷ്​ടപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായ ഏഴാംദിവസമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടക്കുന്നത്​. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 21,57,538 ആയി.

ലോക്ക് ഡൗൺ ഇല്ല, പകരം രാത്രി കാല കർഫ്യൂ, വരാന്ത കർഫ്യൂ. കർശന നിയന്ത്രണം

1,67,457പേരാണ്​ കഴിഞ്ഞദിവസം രോഗമുക്തി നേടിയത്​. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32,76,039 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,82,553 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്​ഥാനത്താണ്​ ഇന്ത്യ. ഏറ്റവും കൂടുതല്‍ രോഗികള്‍ യു.എസിലാണ്​. 3,25,36,470 പേര്‍ക്കാണ്​ ഇതുവരെ യു.എസില്‍ കോവിഡ് ബാധിച്ചത്​. ഇന്ത്യയില്‍ 1,56,16,130 പേര്‍ക്കും.

13,01,19,310 പേരാണ്​ രാജ്യത്ത്​ ഇതുവരെ വാക്​സിന്‍ സ്വീകരിച്ചത്​. കോവിഡ്​ രണ്ടാം തരംഗം കൊടുങ്കാറ്റ്​ പോലെയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോവിഡ്​ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസ​ംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളി വലുതാണ്​.പക്ഷെ നമ്മള്‍ മറികടക്കും. കോവിഡിനെതിരെ രാജ്യം വലിയ പോരാട്ടത്തിലാണ്​.

നിലവില്‍ രാജ്യത്ത്​ ഓക്​സിജന്‍ ക്ഷാമം ഉണ്ട്​. അതെ സമയം ഒാക്​സിജന്‍റെ ആവശ്യകത വര്‍ദ്ധിച്ചു. അത്​ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്​. ഓക്​സിജന്‍റെയും മരുന്നിന്‍െയും വിതരണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാറും സ്വകാര്യമേഖലയിലുള്ളവരും സംസ്ഥാനങ്ങളും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലാണെന്നും മോദി പറഞ്ഞു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group