Home അന്താരാഷ്ട്രം ജയ് ഹോ!!! ചരിത്രം വഴിമാറി, ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലില്‍

ജയ് ഹോ!!! ചരിത്രം വഴിമാറി, ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലില്‍

by admin

ഒളിമ്ബിക്സിലെ ചരിത്ര നേട്ടം കുറിച്ച്‌ ഇന്ത്യന്‍ വനിതകള്‍. ഇന്ന് നടന്ന ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി 1-0ന്റെ വിജയം നേടിയാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ ആദ്യ സെമി ഫൈനല്‍ നേട്ടമാണ് ഒളിമ്ബിക്സില്‍ നേടിയത്.

ഗുര്‍ജീത് കൗര്‍ ആണ് രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് ഓസ്ട്രേലിയ നിരന്തരം ആക്രമണം അഴിച്ചുവിട്ടുവെങ്കിലും ഇന്ത്യയുടെ പ്രതിരോധത്തിലെ വന്‍ മതിലായി ഗോള്‍കീപ്പര്‍ സവിത പൂനിയ മാറി.

ആദ്യ മൂന്ന് ക്വാര്‍ട്ടറില്‍ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നുവെങ്കിലും അവസാന ക്വാര്‍ട്ടറില്‍ മത്സരം കടുത്ത ഓസ്ട്രേലിയന്‍ പ്രതിരോധത്തെ മറികടന്നാണ് മത്സരം വിജയിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group