Home Featured അനിശ്ചിത കാല ബസ് സമരം നവംബര്‍ 21 മുതല്‍

അനിശ്ചിത കാല ബസ് സമരം നവംബര്‍ 21 മുതല്‍

by admin

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് സ്വകാര്യ ബസുടമകള്‍. നവംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ ഗതാഗത മന്ത്രിക്കെതിരെ ബസുടമകള്‍ പ്രതിഷേധിച്ചു.
നവംബര്‍ ഒന്നിന് സീറ്റ് ബെല്‍റ്റും ക്യാമറയും സ്ഥാപിക്കാൻ കഴിയില്ലെന്നും ഇതിനായി ഏപ്രില്‍ വരെ സമയം നല്‍കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. ഒക്‌ടോബര്‍ 31ലെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസുടമകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധന, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കാനുള്ള തീരുമാനം എന്നിവ ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസുകളുടെ സംയുക്ത സമരസമിതി ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group