Home Featured പേളി മാണി, സെബിന്‍ സിറിയക്, സുജിത് ഭക്തന്‍ അടക്കം യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്‍റെ റെയിഡ്

പേളി മാണി, സെബിന്‍ സിറിയക്, സുജിത് ഭക്തന്‍ അടക്കം യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്‍റെ റെയിഡ്

by admin

കൊച്ചി: സംസ്ഥാനത്തെ വിവിധ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിൻറെ റെയിഡ്. വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിൻറെ റെയിഡ്.

നികുതി വെട്ടിപ്പുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. വരുമാനത്തിന് അനുസരിച്ച്‌ നികുതിയൊടുക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ 10-ല്‍ അധികം കേന്ദ്രങ്ങളിലാണ് പരിശോധന.ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഇവരില്‍ പലരും 1 കോടിയലധികം രൂപയെങ്കിലും പ്രതിവര്‍ഷം വരുമാനമായി ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇതിന് തക്കവണ്ണമുള്ള നികുതി ഇവരാരും അടക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. പേളി മാണി അടക്കമുള്ളവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

രക്തം പുരണ്ട ചുറ്റികയുമായി വിജയ്‌; ആകാംക്ഷ നിറച്ച്‌ ‘ലിയോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

യ്യില്‍ രക്തം പുരണ്ട ചുറ്റികയുമായി വിജയ്… ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. താരത്തിന്റെ 49-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച്‌ രാത്രി 12 മണിയോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററില്‍ ഒരു ചെന്നായയെയും വിജയ്‌ക്കൊപ്പം കാണാം.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ‘നാ റെഡി താ വരവാ’ എന്ന ആദ്യ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടത്. ആരാധര്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു പ്രമോയ്‌ക്ക് കിട്ടിയത്. വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഒക്ടോബര്‍ 19നാണ് ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group