Home Featured നിധി തേടി വീടിനുള്ളിൽ 20 അടി താഴ്ചയിൽ കുഴിയെടുത്ത് വീട്ടുകാർ

നിധി തേടി വീടിനുള്ളിൽ 20 അടി താഴ്ചയിൽ കുഴിയെടുത്ത് വീട്ടുകാർ

by admin

മൈസൂരു: ചാമരാജ് നഗറിൽ വീടിനുള്ളിൽ 20 അടി താഴ്ചയിൽ കുഴി കണ്ടെത്തി. നിധി കണ്ടെത്താൻ വേണ്ടി വീട്ടുകാർ തന്നെയാണ് കുഴി യെടുത്തത്. അമാനപുര ഗ്രാമത്തിലാണ് സംഭവം. പ്രദേശ വാസികൾ വിവരം അറിയിച്ചതോടെ പൊലീസുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുഴി കണ്ടെത്തി യത്. വീട്ടുടമ രാമണ്ണ 2 മാസം മുൻപ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

കുഴിക്കുമ്പോൾ പുറത്തുവന്ന പാമ്പുകളിലൊന്നാണ് രാമണ്ണയെ കടിച്ചത്. സമീപപ്രദേശത്ത് വിഷപ്പാ മ്പുകളെ കൂട്ടമായി കണ്ടത്തിയതോടെയാണ് അയൽ ക്കാർക്ക് സംശയം തോന്നിയത്. നിധി ലഭിക്കാനായി പ്രത്യേക പൂജകൾ രാമണ്ണയുടെ ഭാര്യ നടത്തിയിരുന്നു. മണ്ണുൾപ്പെടെ വീടിനകത്തെ മുറികളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group