Home Featured കർണാടക: പാൽവില വർധിപ്പിക്കുമെന്ന സൂചനനൽകി മന്ത്രി

കർണാടക: പാൽവില വർധിപ്പിക്കുമെന്ന സൂചനനൽകി മന്ത്രി

by admin

ബെംഗളൂരു: കർണാടകത്തിൽ പാൽ വില വർധിപ്പിക്കുമെന്ന സൂചന നൽകി സഹകരണമന്ത്രി കെ.എൻ.രാജണ്ണ. വിലവർധിപ്പിക്കാനുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ ആവശ്യം അംഗീരിക്കാനാണ് നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തിയശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

പാലിന് ലിറ്ററിന് അഞ്ച് രൂപ വീതം വർധിപ്പിക്കണമെന്നാണ് മിൽക്ക് ഫെഡറേഷന്റെ ആവശ്യം.ഇക്കാര്യം ഫെഡറേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു.

ക്ഷീരകർഷകർ നേരിടുന്ന വലിയ ഉത്പാദനച്ചെലവ് കണക്കിലെടുത്താണിത്.കർഷകർക്ക് പാലിന് യഥാർഥ വിലലഭിക്കണമെന്നും അതിന് വില വർധിപ്പിക്കണമെന്നും മന്ത്രി രാജണ്ണ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിലെ ക്ഷീരകർഷകർക്ക് ലഭിക്കുന്ന സഹായം കർണാടകത്തിൽ ലഭിക്കുന്നില്ല. ഉത്പാദനച്ചെലവ് എല്ലാ സംസ്ഥാനങ്ങളിലും തുല്യമാണ്. പക്ഷേ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ പാൽവില കുറവാണെന്നും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group