Home Featured കര്‍ണാടകയില്‍ ജില്ല കലക്ടറുടെ ഓഫിസിന് മുമ്ബില്‍ ബാങ്ക് വിളിച്ച്‌ പ്രതിഷേധം

കര്‍ണാടകയില്‍ ജില്ല കലക്ടറുടെ ഓഫിസിന് മുമ്ബില്‍ ബാങ്ക് വിളിച്ച്‌ പ്രതിഷേധം

by admin

ശിവമൊഗ്ഗ: ബാങ്ക് വിളിക്കെതിരായ ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ച്‌ ജില്ല കലക്ടറുടെ ഓഫിസിന് മുമ്ബില്‍ ബാങ്ക് വിളിച്ച്‌ മുസ്‍ലിം യുവാക്കളുടെ പ്രതിഷേധം.

കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. ഈശ്വരപ്പക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍, വേണ്ടി വന്നാല്‍ കര്‍ണാടക നിയമസഭയും സെക്രട്ടേറിയറ്റും സ്ഥിതിചെയ്യുന്ന വിധാന്‍ സൗധക്ക് മുമ്ബിലും ഇതേ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

‘ഞങ്ങളുടെ മാതാപിതാക്കള്‍ക്കെതിരെയാണ് അയാള്‍ പറഞ്ഞതെങ്കില്‍ ഞങ്ങള്‍ അത് വിട്ടുകളയും. എന്നാല്‍, അല്ലാഹുവിനും ബാങ്ക് വിളിക്കുമെതിരെയാണ് അയാള്‍ പറഞ്ഞത്. വേണ്ടി വന്നാല്‍ വിധാന്‍ സൗധക്ക് മുമ്ബിലും പ്രതിഷേധം സംഘടിപ്പിക്കും. ഞങ്ങള്‍ ഭീരുക്കളല്ല. എല്ലാ മുസ്‍ലിംകളും ഒന്നിക്കേണ്ടിയിരിക്കുന്നു’, പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.

സംഭവത്തില്‍ ശിവമൊഗ്ഗ പൊലീസ് കേസെടുത്തു. ഇത്തരം പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ് യുവാക്കളോട് പിരിഞ്ഞുപോകാന്‍ പറഞ്ഞതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പ്രതിഷേധക്കാരുടെ ജീവിത പശ്ചാത്തലം അറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അറിയിച്ചു.

ബാങ്കിനെതിരായ ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തില്‍ ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമി രംഗത്തുവന്നു. ‘ഇതൊക്കെ വൈകാരിക വിഷയങ്ങളാണ്. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ക്ക് കാരണം ബി.ജെ.പിയാണ്. ഈശ്വരപ്പയും ബി.ജെ.പി നേതാക്കളും പരിധി വിടരുത്. നമ്മുടെ രാജ്യം സമാധാനപരമായി മുന്നോട്ടുപോവണം. ഐക്യം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം’- കുമാരസ്വാമി പറഞ്ഞു.

മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പ ഒരു പൊതുയോഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. പൊതുയോഗത്തിനിടെ സമീപത്തെ പള്ളിയില്‍നിന്ന് ബാങ്ക് വിളി ഉയര്‍ന്നതോടെയായിരുന്നു പരാമര്‍ശം. ‘ഞാനെവിടെ പോകുമ്ബോഴും ഈ ബാങ്കുവിളി എനിക്ക് തലവേദനയുണ്ടാക്കും. ഈ വിഷയത്തില്‍ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ്. അല്ലെങ്കില്‍ ഇന്ന് തന്നെ ഇതിന് അവസാനമായേനെ’, എന്നിങ്ങനെയായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം.

‘ഉച്ചഭാഷിണികള്‍ ഉണ്ടെങ്കില്‍ മാത്രമേ അല്ലാഹുവിന് പ്രാര്‍ഥനകള്‍ കേള്‍ക്കാന്‍ സാധിക്കൂവെന്നുണ്ടോ? ക്ഷേത്രങ്ങളില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രാര്‍ഥനകളും ഭജനകളും നടത്താറുണ്ട്. ഞങ്ങള്‍ മതവിശ്വാസികളാണ്. എന്നാല്‍ ഞങ്ങള്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാറില്ല. പ്രാര്‍ഥനക്ക് ഉച്ചഭാഷിണികള്‍ വേണ്ടി വരുന്നുവെങ്കില്‍, അല്ലാഹു ബധിരനാണെന്നാണര്‍ഥം’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗായിക അമൃത സുരേഷിന് പരിക്ക്

സമൂഹമാദ്ധ്യമങ്ങളില്‍ സ്ഥിര സാന്നിധ്യമാണ് ഗായികയും അവതാരകയുമായി അമൃത സുരേഷ്. മലയാളികള്‍ക്ക് സുപരിചിതയായ അമൃത തന്റെ ഓരോ കുഞ്ഞുകുഞ്ഞ് വിശേഷങ്ങള്‍ പോലും ആരാധകരുമായി പങ്കുവെയ്‌ക്കാറുണ്ട്.

ഇപ്പോഴിതാ തനിക്ക് അപകടം സംഭവിച്ചതിനെ കുറിച്ച്‌ വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്. തലയ്‌ക്ക് പരിക്കേറ്റിറ്റുണ്ടെന്നും രണ്ട് സ്റ്റിച്ച്‌ ഇട്ടിട്ടുണ്ടെനനും അമൃത വീഡിയോയില്‍ പറയുന്നു. രാവിലെ സ്റ്റെയറിന് അടിയില്‍ ഇരുന്ന് ഷൂസ് ഇട്ട ശേഷം എഴുന്നേറ്റപ്പോള്‍ തല സ്റ്റെയറില്‍ ഇടിച്ചു. രണ്ട് സ്റ്റിച്ച്‌ ഇട്ടിരിക്കുകയാണ. കൂട്ടുകാരി ഇതെല്ലാം കണ്ട് സന്തോഷിച്ചിരിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തലയ്‌ക്ക് നല്ല വേദനയുണ്ടെന്നും തലയ്‌ക്ക് അനസ്‌തേഷ്യയുടെ ഇഞ്ചക്ഷന്‍ തന്നതിന് ശേഷമാണ് സ്റ്റിച്ച്‌ ഇട്ടതെന്നും അമൃത പറയുന്നു.

കുറച്ച്‌ ദിവസങ്ങളായി വിവാദങ്ങള്‍ക്ക് നടുവിലാണ് അമൃത സുരേഷ്. മുന്‍ ഭര്‍ത്താവ് ബാല ആശുപത്രിയിലായത് മുതലാണ് അമൃതയുടെ പിന്നാലെ വിവാദങ്ങള്‍ ഓടികൂടിയത്. അമൃത ബാലയ്‌ക്ക് കരള്‍ നല്‍കുമെന്നും, ഇല്ലെന്നും, അമൃത അക്കാര്യം നിഷേധിച്ചെന്നും അടിസ്ഥാരരഹിതമായ പ്രചരണങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ യുട്യൂബ് ചാനലില്‍ വാര്‍ത്ത പരന്നിരുന്നു. ഇതിന് പിന്നാലെ സഹോദരിയു ഗായികയുമായ അഭിരാമി സുരേഷ് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സൈബര്‍ ആക്രമണവും മാനനഷ്ടവും ചൂണ്ടിക്കാണിച്ച്‌ അഭിരാമി പരാതി നല്‍കി.അപകീര്‍ത്തിപ്പെടുത്തുകയെന്നത് തികച്ചും ക്രൂരവും വേദനാജനകവുമായ പ്രവൃത്തിയാണെന്നും ഇന്റര്‍നെറ്റ് ശരിയായ വിധത്തില്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും അഭിരാമി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group