ബംഗളൂരു: കേരളത്തില്‍ ഭരണകക്ഷിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ ആകെയുള്ള 224 സീറ്റില്‍ സി.പി.എം മത്സരിക്കുന്നത് ആറു സീറ്റില്‍മാത്രം. അതില്‍തന്നെ ജയസാധ്യതയുള്ളത് ഒന്നില്‍മാത്രവും. തൊഴിലാളികള്‍ കൂടുതലുള്ള മിക്കയിടത്തും ശക്തിതെളിയിച്ചിരുന്ന ഇടത്കക്ഷികള്‍ക്ക് നാലു ദശാബ്ദമായി വേര് നഷ്ടപ്പെട്ട അവസ്ഥയാണ്.
സംസ്ഥാനത്തെ ജാതി അടിസ്ഥാനമായുള്ള രാഷ്ട്രീയവും യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയാത്തതും അവര്‍ക്ക് വിനയായി. 2018ലെ തെരഞ്ഞെടുപ്പില്‍ ആകെ 0.53 ശതമാനം വോട്ടുനേടാനേ കഴിഞ്ഞുള്ളൂ. ചിക്കബെല്ലാപുരയിലെ ബാഗേപള്ളി, കോലാറിലെ കെ.ജി.എഫ്, ബംഗളൂരുവിലെ കെ.ആര്‍ പുരം, കൊപ്പാളിലെ കനകഗിരി, വിജയപുരയിലെ കലബുറഗി റൂറല്‍, ദക്ഷിണ കന്നടയിലെ മംഗളൂരു സൗത്ത് എന്നിവിടങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബാഗേപള്ളിയിലാണ് വിജയപ്രതീക്ഷ. കോവിഡ് കാലത്ത് സേവനമേഖലയില്‍ സജീവമായിരുന്ന ഡോ. അനില്‍ കുമാറാണ് ഇവിടെ സ്ഥാനാര്‍ഥി. ജെ.ഡി.എസിന്റെ പിന്തുണക്കായി ശ്രമം നടക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി യു. ബസവരാജ പറഞ്ഞു.
അതേസമയം, സ്വാധീനമുള്ള സീറ്റുകളില്‍മാത്രം മത്സരിച്ച് മറ്റിടങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്, ജെ.ഡി.എസ്, സ്വതന്ത്ര സ്ഥാനാര്‍ഥികളെ സി.പി.എം പിന്തുണക്കുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ‘മാധ്യമ’ത്തോട് പറഞ്ഞു.
ബാഗേപള്ളിയില്‍ സി.പി.എം മാസങ്ങള്‍ക്കു മുമ്ബേ പ്രചാരണത്തില്‍ സജീവമാണ്. മുന്‍സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീരാമ റെഡ്ഡി 94ലും 2004ലും ഇവിടെനിന്ന് വിജയിച്ചിരുന്നു. തുടര്‍ച്ചയായി മൂന്നുതവണ ഇദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. 2018ല്‍ റെഡ്ഡി 51,000ത്തിലധികം വോട്ടുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്ത് വന്നത്.
കോണ്‍ഗ്രസിലെ എസ്.എന്‍. സുബ്ബറെഡ്ഡിയാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. ഇത്തവണയും ഇദ്ദേഹമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നാഗരാജ് റെഡ്ഡിയാണ് ജെ.ഡി.എസിനായി രംഗത്തുള്ളത്. സി.പി.ഐ ഏഴ് സീറ്റുകളിലാണ് മത്സരിക്കുക.
കൊവിഡ്, ആശുപത്രികളില്‍ മോക്ഡ്രില്‍ ഇന്നും തുടരും
രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനുള്ള മോക്ഡ്രില്‍ ഇന്നും തുടരും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്യവ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ഓരോ സംസ്ഥാനങ്ങളിലും ആരോഗ്യമന്ത്രിമാര്‍ ആശുപത്രികളില്‍ നേരിട്ടെത്തി തയാറെടുപ്പുകള്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. അതേ സമയം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളാണ് പുതിയ വ്യാപനത്തിന്‍റെ കാരണങ്ങളിലൊന്നെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. പരിശോധന കുറഞ്ഞതും പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതും വ്യാപനത്തിന്‍റെ കാരണങ്ങളെന്നും ഐ.എം.എ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസവും രാജ്യത്തെ കൊവിഡ് കണക്കുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 5880 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 35000 കവിഞ്ഞു.