ന്യൂഡല്‍ഹി| 2022ല്‍ രാജ്യത്ത് നടന്ന പ്രസവങ്ങളില്‍ 53 ശതമാനവും സിസേറിയനെന്ന് റിപ്പോര്‍ട്ടുകള്‍. 15 ശതമാനം മാത്രമേ സിസേറിയന് പാടുള്ളൂവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. സിസേറിയനുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ഇവ നിയന്ത്രിക്കാന്‍ കണക്കെടുപ്പും ബോധവത്കരണവും നടത്താനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ആഗോളതലത്തിലും സിസേറിയനുകളുടെ എണ്ണം കൂടുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2022-ല്‍ ഇന്ത്യയില്‍ 53 ശതമാനം സിസേറിയന് നടന്നു. 2021ല്‍ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ ഇത് 47.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന ആകെ പ്രസവങ്ങളില്‍ 15 ശതമാനവും സിസേറിയനുകളാണ്. സ്വകാര്യമേഖലയില്‍ 38 ശതമാനവും സിസേറിയനുകളാണ്.
സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ ഏറ്റവുമധികം സിസേറിയനുകള്‍ നടക്കുന്നത് തെലങ്കാനയിലാണ്. ഇവിടെ 54.09 ശതമാനം സിസേറിയനുകള്‍ നടന്നിട്ടുണ്ട്. കണക്കനുസരിച്ച് കേരളം ആറാം സ്ഥാനത്താണ് -42.41 ശതമാനം. സ്വകാര്യമേഖലയില്‍ ഏറ്റവുംകൂടുതല്‍ സിസേറിയനുകള്‍ നടക്കുന്നത് അന്തമാന്‍ നിക്കോബാര്‍ (95.45), ത്രിപുര (93.72), പശ്ചിമബംഗാള്‍ (83.88), ഒഡിഷ (74.62) എന്നീ സംസ്ഥാനങ്ങളിലാണ്.
ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ്
ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ വിമാനത്താവളത്തിലെത്തുമ്ബോള്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ്.കാര്‍ഡില്ലെങ്കില്‍ സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പ് കരുതണമെന്നും വിമാന കമ്ബനി അറിയിച്ചു.
മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്റെ പകര്‍പ്പും കൈയില്‍ കരുതണം. നിലവിലുള്ള നിബന്ധന വീണ്ടും കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് നടപടി.