ബംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയധമനികളിലെ തടസ്സത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് കൊറോണറി വാള്‍വുകളിലും ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബൊമ്മൈയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആശുപത്രിയിലെത്തി ബൊമ്മൈയെ സന്ദര്‍ശിച്ചു.