ബെംഗളൂരു കേന്ദ്രമന്ത്രി ധർമേ ന്ദ്ര പ്രധാൻ ആണെന്ന വ്യാജേന കർണാടക ഗവർണർ താവർചന്ദ് ഗലോതിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചയാളെ പോലീസ് തിരയുനു. ഗവർണർ ഡെപ്യൂട്ട് പോലീസ് കമ്മിഷണർക്ക് നൽകിയ നിർദേശത്തെത്തുടർന്ന് ബെംഗളൂരു പോലീസാണ് അന്വേഷണം നടത്തുന്നത്.
ശനിയാഴ്ചയാണ് ഗവണർക്ക് സംശയകരമായ രീതിയിൽ ഫോൺ വന്നത്. ഫോൺ വിളിച്ചയാൾ താൻ ധർമേന്ദ്ര പ്രധാൻ ആണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. മറ്റൊരു കാര്യത്തിന് സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു.
സംശയം തോന്നിയ ഗവർണർ അല്പം കഴിഞ്ഞ് വിളിക്കാൻ ആവശ്യപ്പെട്ട് ഫോൺ വെച്ചു. പക്ഷേ, പിന്നീട് ഫോൺ വന്നില്ല. തുടർന്ന് ഗവർണർ ധർമേന്ദ്ര പ്രധാൻ്റെ ഓഫീസുമായി ബന്ധപ്പെട്ട് ഫോൺ ചെയ്തതിന്റെ വിവരം ആരാഞ്ഞു. ഗവർണറെ വിളിച്ചിട്ടില്ലെന്നായിരുന്നു പ്രധാൻ്റെ മറുപടി. തട്ടിപ്പു മനസ്സിലാക്കിയ ഗവർണർ സംഭവത്തെക്കുറിച്ചന്വേഷിക്കാൻ പോലീസിനോട് ആവശ്യ പ്പെടുകയായിരുന്നു.
കൊൽക്കത്തയിൽനിന്ന് വന്ന ഫോൺ വിളിയാണെന്നാണ് അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരം. ഫോണിൽ ആൾമാറാട്ടം നടത്തിയ ആളാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.