ബെംഗളൂരു : സംസ്ഥാനത്തെ ബിപിഎൽ പട്ടികയിൽ തുടരുന്ന അനർഹരെ ഒഴിവാക്കാൻ നടപടി ആരംഭിച്ചു. ആകെ 5.8 ലക്ഷം കുടുംബങ്ങളെയാണ് ബിപിഎൽ പട്ടികയിൽനിന്ന് എപിഎൽ പട്ടികയിലേക്ക് മാറ്റാൻ ഒരുങ്ങുന്നത്.വരുമാനം കൂടുതലുള്ളവരെന്ന് സംശയിക്കുന്ന 7.76 ലക്ഷം കുടുംബങ്ങളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. ഇതിൽനിന്നുള്ള 5.8 ലക്ഷം കുടുംബങ്ങളാണ് ഇപ്പോൾ ബിപിഎൽ പട്ടികയ്ക്ക് പുറത്താകുന്നത്.
അനധികൃതമായി ബിപിഎൽ കാർഡ് കൈവശമുള്ള ഇവരിൽ മിക്കവരും ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനം, വീട് തുടങ്ങിയവയ്ക്കുവേണ്ടി വായ്‌പയെടുക്കാൻ ഇവർ ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടുണ്ട്.ഇതിൽനിന്നാണ് 5.8 ലക്ഷം ബിപിഎലുകാർ 1.20 ലക്ഷം രൂപ എന്ന പരിധിക്ക് മുകളിൽ വാർഷിക വരുമാനമുള്ളവരാണെന്ന് വ്യക്തമായത്.ജോലിക്കായി ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് താമസംമാറ്റിയവരാണ് ഇതിൽ ഭൂരിപക്ഷവും. താമസംമാറ്റുകയും വരുമാനം വർധിക്കുകയും ചെയ്തുവെങ്കിലും ഇവർ ഈ വിവരം മറച്ചുവെച്ച് ബിപിഎൽ പട്ടികയിൽ തുടരുകയായിരുന്നു.
നടൻ സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 42 ലക്ഷം തട്ടി, താരത്തിന്റെ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍
നടൻ സൂര്യയുടെ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥനായ (പിഎസ്‌ഒ) ആന്റണി ജോർജ് പ്രഭുവില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി.സൂര്യയുടെ വീട്ടിലെ ജോലിക്കാരിയും കുടുംബവും ചേർന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വീട്ടുവേലക്കാരിയായ സുലോചനയും മകനും ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിന്റെ വിശ്വാസം നേടുന്നതിനായി, തുടക്കത്തില്‍ കൈമാറിയ ഒരു ലക്ഷം രൂപയ്ക്ക് പകരമായി അവർ 30 ഗ്രാം സ്വർണം തിരികെ നല്‍കി.
ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആന്റണി ജോർജ് 42 ലക്ഷം രൂപ കൈമാറിയെന്നും പോലീസ് പറഞ്ഞു.പണം ലഭിച്ചശേഷം സുലോചനയും കുടുംബവും ഒളിവില്‍ പോയി. മാർച്ചില്‍ ഉദ്യോഗസ്ഥൻ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണിത്. ഇവർ ചെന്നൈയിലുടനീളം മറ്റു പലരെയും കബളിപ്പിച്ച് ഏകദേശം രണ്ടുകോടി രൂപ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജൂലൈയിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ സുലോചനയ്ക്കും സംഘത്തിനുമെതിരെ കേസെടുത്തത്.
തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞയുടൻ സൂര്യ വീട്ടുവേലക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്. സൂര്യയുടെ വസതിയില്‍ വീട്ടുജോലി ചെയ്തിരുന്ന ബാലാജി, ഭാസ്‌കർ, സുലോചന, വിജയലക്ഷ്മി എന്നീ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ കുടുംബത്തിലെ അംഗങ്ങളായ ഇവർ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.