Home Featured അനധികൃതമായി സൂക്ഷിച്ച അന്നഭാഗ്യ അരി പിടികൂടി

അനധികൃതമായി സൂക്ഷിച്ച അന്നഭാഗ്യ അരി പിടികൂടി

by admin

ഹിരിയഡ്ക പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബൊമ്മരബെട്ടു ഗ്രാമത്തിലെ കടയില്‍ ഭക്ഷ്യ-പൊതുവിതരണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.സർക്കാറിന്റെ അന്നഭാഗ്യ പദ്ധതിയില്‍ സൗജന്യ വിതരണത്തിനുള്ള അരി അനധികൃതമായി സംഭരിച്ച നിലയില്‍ കണ്ടെത്തി.ഉഡുപ്പി ഫുഡ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ ഹിരിയഡ്ക എസ്.ഐ ബി.ഇ.പുനീത് കുമാറിന്റെ പിന്തുണയോടെയാണ് പരിശോധന നടത്തിയത്.

കടയുടെ പരിസരത്ത് 131 പ്ലാസ്റ്റിക് ബാഗുകളിലായി സൂക്ഷിച്ച 55 ക്വിന്റലും 60 കിലോഗ്രാമും അരി പിടിച്ചെടുത്തു.ഇത് അന്നഭാഗ്യ പദ്ധതിയുടെ സൗജന്യ വിതരണ സ്റ്റോക്കിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചു.ഉഡുപ്പി താലൂക്കിലെ ബൊമ്മരബെട്ടു ഗ്രാമത്തിലെ മമ്ബെട്ടു കുക്കടകട്ടെയില്‍ താമസിക്കുന്ന വാസുദേവ പ്രഭു (56) എന്നയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

പൈലറ്റിന്റെ പ്രത്യേക അറിയിപ്പ്; പിന്നാലെ യാത്രക്കാര്‍ ജനാലകളിലൂടെ നോക്കി, താഴെ ദൃശ്യവിസ്മയമൊരുക്കി ചെനാബ് പാലം

വിനോദസഞ്ചാരികളെയും വിമാനയാത്രക്കാരെയും ഒരുപോലെ ആകര്‍ഷിച്ച്‌ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ജമ്മു കശ്മീരിലെ ചെനാബ്.ശ്രീനഗറിലെ മനോഹരമായ താഴ്‌വരകള്‍ക്ക് മുകളിലൂടെ പറക്കുന്ന വിമാന യാത്രക്കാർ ചെനാബ് പാലം കണ്ട് ആശ്ചര്യപ്പെടുകയാണെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ചെനാബ് പാലത്തിന് മുകളിലൂടെ പറക്കുമ്ബോള്‍ പൈലറ്റുമാർ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുന്നുണ്ടെന്നും ഇതോടെ യാത്രക്കാര്‍ ഏറെ ആവേശഭരിതരായി ചെനാബിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും കൈയ്യടിക്കുകയും ചെയ്യുന്നുമുണ്ടെന്നാണ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.’

ക്യാബിനില്‍ അഭിമാനത്തിന്റെ ഒരു തിരമാല അലയടിച്ചു. യാത്രക്കാർ കയ്യടിക്കുകയും, പുഞ്ചിരിക്കുകയും, ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ വൈഭവത്തെ പ്രശംസിക്കുകയും ചെയ്യുന്നു’ റെയില്‍വേ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, ജമ്മു കശ്മീരിലെ മനോഹരമായ താഴ്‌വരയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഓരോ വിമാനവും സവിശേഷ നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് റെയില്‍വേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു.

വിമാനം ചെനാബ് താഴ്‌വരയുടെ അടുത്തെത്തുമ്ബോള്‍ ‘നിങ്ങളുടെ താഴെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ-ആർച്ച്‌ പാലമായ ചെനാബ് പാലം’ എന്ന പൈലറ്റിന്റെ അറിയിപ്പ് യാത്രക്കാരെ ആവേശഭരിതരാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായ ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമാണ്.

ചെനാബ് നദിക്ക് മുകളില്‍ 359 മീറ്റർ ഉയരമുള്ള ഈ പാലത്തിന് 1,315 മീറ്റർ നീളമുണ്ട്. ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തിലാണ് ചെനാബ് പാലം തലയുയര്‍ത്തി നില്‍ക്കുന്നത്. കഠിനമായ ഹിമാലയൻ കാലാവസ്ഥയെയും ഭൂകമ്ബങ്ങളെയും നേരിടാൻ കഴിയുന്ന തരത്തിലാണ് ചെനാബ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സായുധ സേനകള്‍ക്ക് ഈ റെയില്‍വേ ലൈൻ ഗുണം ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group