Home കർണാടക ഐപിഎല്‍ ടിക്കറ്റുകള്‍ അനധികൃതമായി വിറ്റു; ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കാന്റീന്‍ ജീവനക്കാരന്‍ പിടിയില്‍

ഐപിഎല്‍ ടിക്കറ്റുകള്‍ അനധികൃതമായി വിറ്റു; ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കാന്റീന്‍ ജീവനക്കാരന്‍ പിടിയില്‍

by ടാർസ്യുസ്

ബെംഗളൂരു: ഐപിഎല്‍ മല്‍സര ടിക്കറ്റുകള്‍ അനധികൃതമായി ഉയര്‍ന്ന നിരക്കില്‍ വിറ്റ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കാന്റീന്‍ ജീവനക്കാരനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.സ്‌റ്റേഡിയത്തിനകത്തെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരനായ ചന്ദ്രശേഖറാണ് പിടിയിലായത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും കെഎസ്സിഎ അംഗങ്ങളെയും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന വലിയ ബ്ലാക്ക് മാര്‍ക്കറ്റ് ശൃംഖലയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് ഇതോടെ പുറത്തുവന്നത്.ഏപ്രില്‍ 15നു നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വില്‍ക്കുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. 15,000 രൂപ മുതല്‍ 19,000 രൂപ വരെ ഈടാക്കിയാണ് ടിക്കറ്റുകള്‍ വിറ്റതെന്ന് പോലിസ് വ്യക്തമാക്കി.

പ്രതിയില്‍ നിന്ന് 180ലധികം ടിക്കറ്റുകളും പിടിച്ചെടുത്തു. ടിക്കറ്റ് ജീനി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി സ്വസ്തിക് ഹെവി എഞ്ചിനീയറിങ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ കണ്‍സള്‍ട്ടന്റ് കമ്പനി, ധരണി കമ്പ്യൂട്ടേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.മാര്‍ച്ച്‌ 28നു നടന്ന ആര്‍സിബി-സിഎസ്‌കെ മല്‍സരത്തിലും സമാന രീതിയില്‍ ടിക്കറ്റുകള്‍ വിറ്റതായി കണ്ടെത്തി. അന്ന് 6.60 ലക്ഷം രൂപ വിലവരുന്ന 81 ടിക്കറ്റുകളാണ് അനധികൃതമായി വിറ്റഴിച്ചത്. മൊത്തത്തില്‍ 17.52 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ സംഘം ബ്ലാക്ക് മാര്‍ക്കറ്റിലൂടെ വിറ്റതായാണ് പോലിസിന്റെ കണ്ടെത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group