Home Featured ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം, ഒരുമിച്ചു മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; യുവതിയെ പ്ലൈവുഡ് കഷണം കൊണ്ട് അടിച്ച്‌ കൊന്ന് ഭര്‍ത്താവ്; സംഭവം ബംഗളുരുവില്‍

ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം, ഒരുമിച്ചു മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; യുവതിയെ പ്ലൈവുഡ് കഷണം കൊണ്ട് അടിച്ച്‌ കൊന്ന് ഭര്‍ത്താവ്; സംഭവം ബംഗളുരുവില്‍

by admin

ബെംഗളൂരു: ഭാര്യയെ അടിച്ചു കണി കേസില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരു ബി.ടി.എം. ലേഔട്ടില്‍ നടന്ന സംഭവത്തില്‍ അജിത്ത് എന്ന 25 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാനിയ(20)യെ ക്രൂരമായി മര്‍ദിച്ചശേഷം പ്ലൈവുഡ് കഷണം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.സംഭവശേഷം ഭാര്യ അപസ്മാരം വന്ന് വീണ് പരിക്കേറ്റെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 28-നായിരുന്നു കേസിനാസ്പദമായ സംഭവം.

രണ്ട് വര്‍ഷം മുമ്ബാണ് അജിത്തും സാനിയയും വിവാഹിതരായത്. ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് അജിത്ത് വിശ്വസിച്ചിരുന്നു.ഭാര്യ ഇടയ്ക്കിടെ വീട്ടില്‍നിന്ന് പുറത്തുപോകുന്നതാണ് സംശയത്തിനിടയാക്കിയത്.സംഭവദിവസം ദമ്ബതിമാര്‍ ഒരുമിച്ച്‌ മദ്യപിക്കുകയും, ഇതിനുപിന്നാലെ രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അജിത് ഭാര്യയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തര്‍ക്കത്തിനിടെ പ്രകോപിതനായ അജിത പ്ലൈവുഡ് കഷണം കൊണ്ട് ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

തലയിലും മുതുകിലും കാലിലും അടിയേറ്റ യുവതി തളര്‍ന്നുവീണു. തുടര്‍ന്ന് പിറ്റേദിവസമാണ് യുവാവ് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്. അപസ്മാരം വന്ന് ഭാര്യ തറയില്‍വീണെന്നും അതാണ് പരിക്കേല്‍ക്കാന്‍ കാരണമായതെന്നുമാണ് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ യുവതിയുടെ ശരീരത്തിലുള്ള പരിക്ക് കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ ചികിത്സയിലായിരുന്ന യുവതി മരിക്കുകയും ചെയ്തു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group