Home Featured ബംഗളൂരു : അനധികൃത കെട്ടിടങ്ങള്‍ നഗരസഭ പൊളിച്ചു നീക്കി

ബംഗളൂരു : അനധികൃത കെട്ടിടങ്ങള്‍ നഗരസഭ പൊളിച്ചു നീക്കി

by admin

യെലഹങ്ക, ബ്യാതരായണപുര നിയമസഭ മണ്ഡലങ്ങളിലെ 12 കെട്ടിടങ്ങളിലെ അനധികൃത നിർമാണങ്ങള്‍ നഗരസഭ അധികൃതർ ഒഴിപ്പിച്ചു.അധിക നിലകളുള്ളതും അംഗീകൃത പ്ലാനുകളില്‍നിന്ന് വ്യതിചലിക്കുന്നതുമായ കെട്ടിടങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി) യെലഹങ്ക സോണല്‍ കമീഷണർ കരി ഗൗഡ പറഞ്ഞു. സുരഭി ലേഔട്ട്, മുനേശ്വർ ലേഔട്ട്, ചിക്കബൊമ്മസാന്ദ്ര എന്നിവിടങ്ങളില്‍ 2400 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്ത് അനധികൃതമായി നിർമിച്ച മൂന്നാം നിലകള്‍ പൊളിച്ചുമാറ്റിയതായി ബി.ബി.എം.പി പ്രസ്താവനയില്‍ പറഞ്ഞു.

യെലഹങ്ക ന്യൂ ടൗണില്‍ അനുവദിച്ച രണ്ട് നിലകള്‍ കവിഞ്ഞതിന് ഒരു അധിക നില നീക്കം ചെയ്തു. ശ്രീരാംപുര, ജക്കൂർ, ബാലാജി ലേഔട്ട്, കൊഡിഗെഹള്ളി, വിദ്യാരണ്യപുര എന്നിവിടങ്ങളിലും സമാനമായ നടപടികള്‍ സ്വീകരിച്ചു. അവിടെയും അനുവദനീയ പരിധികള്‍ ലംഘിച്ച്‌ ഉടമകള്‍ നാലാമത്തെയോ അഞ്ചാമത്തെയോ നിലകള്‍ വരെ നിർമിച്ചു.ചിലതിന് അംഗീകാരമില്ലായിരുന്നു. നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. ചില ഉടമകള്‍ സ്വമേധയാ അത് അനുസരിച്ചപ്പോള്‍ മറ്റു ചിലർ പൊളിച്ചുമാറ്റല്‍ നേരിടേണ്ടിവന്നു. ക്ലിയറൻസിനുള്ള ചെലവുകള്‍ നിയമലംഘകരില്‍നിന്ന് ഈടാക്കുമെന്ന് ബി.ബി.എം.പി അധികൃതർ അറിയിച്ചു. അംഗീകൃത കെട്ടിട പദ്ധതികളുടെ ലംഘനം കൂടുതല്‍ ഉണ്ടായാല്‍ പൊളിച്ചുമാറ്റലും പിഴയും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.

വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം ചെയ്തിട്ട് കാര്യമില്ല, പ്രധാനമായും ചെയ്യേണ്ടത് ഈ ഒരു കാര്യം: ആമിര്‍ ഖാൻ

ബോളിവുഡില്‍ ശരീര ഭാരം കുറച്ച്‌ അമ്ബരപ്പിച്ച താരങ്ങളില്‍ ഒരാളാണ് ആമിർ ഖാൻ. ദംഗല്‍ സിനിമയ്ക്കായി ശരീര ഭാരം കൂട്ടിയ ആമിർ ഗജിനിക്കായി ശരീര ഭാരം കുറച്ചു.ശരീര ഭാരം കുറയ്ക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലക്ഷ്യം നേടാൻ ഒരിക്കലും സാധിക്കില്ലെന്ന് നടൻ തറപ്പിച്ചു പറയുന്നു.”ഞാൻ അഞ്ച് മാസമാണ് മാറ്റിവച്ചത്. ഭക്ഷണക്രമം പ്രധാന പങ്ക് വഹിച്ചു. ശരീര ഭാരം കുറയ്ക്കാൻ വ്യായാമങ്ങള്‍ മാത്രമേ സഹായിക്കൂവെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ ഭക്ഷണക്രമം ശരിയല്ലെങ്കില്‍, നിങ്ങള്‍ എന്തു ചെയ്തിട്ടും കാര്യമില്ല. ഭക്ഷണക്രമത്തിനാണ് ഒന്നാം സ്ഥാനം. അമ്ബത് ശതമാനം ഭക്ഷണക്രമമാണ്. 25 ശതമാനം വ്യായാമവും 25 ശതമാനം വിശ്രമവുമാണ്,” 2016-ല്‍ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആമിർ ഖാൻ പറഞ്ഞു.

ജിമ്മില്‍ എത്ര മണിക്കൂർ ചെലവഴിച്ചാലും ഭക്ഷണക്രമം ശ്രദ്ധിച്ചില്ലെങ്കില്‍ യാതൊരു പ്രയോജനവും ലഭിക്കില്ലെന്ന് ആമിർ ഖാന്റെ വാക്കുകള്‍ ഓർമിപ്പിക്കുന്നു. അതുപോലെ പലപ്പോഴും അവഗണിക്കപ്പെടുന്ന വിശ്രമവും അത്രതന്നെ നിർണായകമാണെന്ന് ആമിർ വ്യക്തമാക്കുന്നു. ആമിറിന്റെ 50-25-25 ഫോർമുല ഇന്ന് പല വിദഗ്ധരും ഊന്നിപ്പറയുന്ന കാര്യമാണ്. വെയ്റ്റ് ലിഫ്റ്റിങ്ങിനേക്കാളും മൈലുകള്‍ ഓടുന്നതിനേക്കാളും അപ്പുറമാണ് ഫിറ്റ്നസ്.

ശരീര ഭാരം കുറയ്ക്കാൻ ശാരീരിക പരിശീലനവും ഭക്ഷണശീലങ്ങളും ചേർന്ന ഒരു സമഗ്ര പദ്ധതി ആവശ്യമാണ്. അതില്‍ ഭക്ഷണം, ഫിറ്റ്നസ്, വിശ്രമം എന്നിവ ഉള്‍പ്പെടുന്നുവെന്ന് ബെംഗളൂരുവിലെ ഫോർട്ടിസ് ആശുപത്രിയിലെ ഡയറ്റീഷ്യൻ ഭാരതി കുമാർ പറഞ്ഞു. ആഴ്ചയില്‍ ഏതാനും ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുക, പഴങ്ങള്‍, പച്ചക്കറികള്‍, മെലിഞ്ഞ പ്രോട്ടീൻ, ധാന്യങ്ങള്‍ എന്നിവ കൊണ്ട് നിങ്ങളുടെ പാത്രം നിറയ്ക്കുക തുടങ്ങിയ ചെറുതും നേടിയെടുക്കാവുന്നതുമായ ലക്ഷ്യങ്ങളില്‍ നിന്ന് ആരംഭിക്കാൻ അവർ നിർദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group