Home Featured ബംഗളുരു:പ്ലാൻ ലംഘിച്ചുള്ള കെട്ടിട നിർമാണം ;ബിബിഎംപി 16806 കെട്ടിടങ്ങളിൽ പരിശോധന പൂർത്തിയാക്കി.

ബംഗളുരു:പ്ലാൻ ലംഘിച്ചുള്ള കെട്ടിട നിർമാണം ;ബിബിഎംപി 16806 കെട്ടിടങ്ങളിൽ പരിശോധന പൂർത്തിയാക്കി.

ബെംഗളൂരു:നഗര പരിധിയിൽ മുൻ കൂർ അനുമതി നേടിയ പ്ലാൻ ലംഘിച്ചു നിർമിച്ച 36000 കെട്ടിടങ്ങളിൽ 16806 എണ്ണത്തിൽ ബിബിഎംപി പരിശോധന പൂർത്തിയാക്കി. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള 18123 അനധികൃത നിർമാണങ്ങളും ബിബിഎംപി സർ സർവേയിൽ കണ്ടത്തിയിട്ടുണ്ട്.പരിശോധന പൂർത്തിയായാൽ തുടർ നടപടിക്കായി കോടതിയെ സമീപിക്കുക മെന്ന് ബിബിഎംപി സ്പെഷൽ കമ്മിഷണർ പി.എൻ.രവീന്ദ്ര പറഞ്ഞു.

2016നു ശേഷം ആദ്യമായാണ് ബിബിഎംപി ഇത്തരത്തിൽ സർവേ നടത്തുന്നത്. ഇതിനിടെ നഗരത്തിലെ അപകടക്കുഴികൾ അടയ്ക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയില്ലെന്നും രവീന്ദ്ര പറഞ്ഞു. പതിനായിരത്തിലധികം കുഴികൾ അടച്ചു വരുന്നതിനിടെയാണു കനത്ത മഴയുണ്ടായത്. തുടർന്ന് 1500 എണ്ണം പുതുതായി രൂപപ്പെട്ടു. ഇതും ഉടൻ നികത്തുമെന്ന് അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group