ബെംഗളൂരു : കർണാടകത്തിൽ അനധികൃതമായി താമസമാക്കിയ ബംഗ്ലാദേശ് സ്വദേശികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്ന നടപടികൾ തുടരുന്നതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഈവർഷം ഇതുവരെ 200 പേരെ ഇങ്ങനെ നാടുകടത്തിയതായും അദ്ദേഹം പറഞ്ഞു.അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താൻ ബെംഗളൂരുവിലെ ഫോറിനേഴ്‌് റീജണൽ രജിസ്ട്രേഷൻ ഓഫീസ് ശ്രമിക്കുന്നുണ്ട്.
വിവരങ്ങൾ ആഭ്യന്തരവകുപ്പിന് കൈമാറുന്നുമുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും പരമേശ്വര അറിയിച്ചു.സംസ്ഥാനത്തെ നിർമാണമേഖലയിൽ ധാരാളം കുടിയേറ്റത്തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. ഇവരിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തിയാൽ അവരെ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ ഭൂചലനം, കനത്തമഴയെ തുടര്‍ന്ന് ആറു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു
ഡല്‍ഹിയെ അല്‍പസമയത്തേക്കെങ്കിലും ആശങ്കയിലാക്കി ഭൂചലനം. ഇന്നലെ രാവിലെ 9.04ന് ഡല്‍ഹിയിലും അതിർത്തി പങ്കിടുന്ന ഹരിയാന-ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മേഖലകളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.ആളപയമില്ല. മെട്രോ സർവീസുകള്‍ കുറച്ചു സമയം നിറുത്തിവച്ചു. റിക്ടർ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. അതേസമയം,കനത്ത മഴയെ തുടർന്ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ട ആറില്‍പരം വിമാനങ്ങളെ ലക്‌നൗവിലേക്കും ജയ്‌പൂരിലേക്കും വഴിതിരിച്ചുവിട്ടു. ചില വിമാന സർവീസുകള്‍ വൈകി. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതക്കുരുക്കും രൂക്ഷമായി.