Home Featured ബെംഗളൂരു: അനധികൃത കുടിയേറ്റം; 12 ബംഗ്ലാദേശികള്‍ അറസ്റ്റില്‍

ബെംഗളൂരു: അനധികൃത കുടിയേറ്റം; 12 ബംഗ്ലാദേശികള്‍ അറസ്റ്റില്‍

by admin

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ച 12 ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍. കോലാറിലെ ശ്രീനിവാസപൂരില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച്‌ കുട്ടികളടക്കമുള്ള സംഘം പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യം മുഹമ്മദ് ജാവേദും ഭാര്യ ജന്നദി അക്തറും പിടിയിലായി. ഇവരില്‍നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കിയുള്ളവർ പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്യലിനും നിയമനടപടികള്‍ക്കുമായി അറസ്റ്റിലായവരെ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്ട്രേഷൻ ഓഫീസില്‍ (FRRO) ഹാജരാക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് നിഖില്‍ പറഞ്ഞു.

ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കം, യുവാവിനെ തൂണില്‍ കെട്ടിയിട്ട് പുലര്‍ച്ചെ വരെ മര്‍ദനം

കുടുംബത്തർക്കത്തിന്‍റെ പേരില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് പുലർച്ചെ വരെ മർദിച്ചതായി പരാതി.ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് സംഭവമുണ്ടായിരിക്കുന്നത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.ജലന്ത ബാലിയാര്‍സിംഗിനാണ് മർദനമേറ്റത്. ഭാര്യ സുഭദ്ര മാല്‍ബിസോയെ ഇയാള്‍ പതിവായി മർദിക്കാറുണ്ട്.

തുടർന്ന് പഞ്ചായത്തിന്‍റെ തീരുമാനം അനുസരിച്ച്‌ രണ്ടുപേരും പിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ മാതാപിതാക്കളുടെ വീട്ടിലാണ് താമസം. ഇതിനിടെ ഇയാള്‍ കോടതിയിലും പരാതി നല്‍കിയിരുന്നു.ഇതിനിടെ ഭാര്യയുടെ ഗ്രാമത്തില്‍ പലചരക്കു സാധനങ്ങള്‍ വാങ്ങിക്കാനെത്തിയ ഭർത്താവ് ഭാര്യയുടെ വീട്ടുകാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഭാര്യയുടെ ബന്ധുക്കള്‍ ഇയാളെ തൂണില്‍ പിടിച്ചുകെട്ടുകയായിരുന്നു. പോലീസെത്തിയാണ് പിറ്റേന്ന് രാവിലെ ഇയാളെ മോചിപ്പിച്ചത്. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group