തന്നെപ്പോലും ആരുമില്ലെന്നും ഇനി ഉണ്ടാകാനും പോകുന്നില്ലെന്നും പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജ. താൻ തന്‍റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും എല്ലാവരും അവരവരുടെ ജോലിയിലും അങ്ങനെ തന്നെ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇളയരാജ. മാർച്ച് 8ന് ഇവെൻറിം അപ്പോളോ തിയറ്ററില്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ സിംഫണിയില്‍ അരങ്ങേറ്റം കുറിക്കാൻ ലണ്ടനിലേക്ക് പോവുകയായിരുന്നു അദ്ദേഹം.
എന്‍റെ വരാനിരിക്കുന്ന സിംഫണി വ്യക്തിപരമായ അഭിമാനത്തിന്‍റെ കാര്യം മാത്രമല്ല, അത് ഈ രാജ്യത്തിന് കൂടി അഭിമാനിക്കാവുന്ന കാര്യമാണ്. ആരാധകർക്ക് ഈ കച്ചേരി ഒരു മഹത്തായ സംഗീത വിരുന്നായിരിക്കും. ആരാധകരെപ്പോലെ തന്നെ ഞാനും ആവേശത്തിലാണ്. നിങ്ങളെല്ലാവരും ഇല്ലാതെ ഞാൻ ഒന്നുമല്ല” അദ്ദേഹം പറഞ്ഞു. സംഗീതവുമായി ബന്ധമില്ലാത്ത മറ്റ് കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍” “ദയവായി എന്നോട് വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുത്; ഞാൻ ഒരു നല്ല പരിപാടിക്ക് പോകുമ്ബോള്‍ നിങ്ങള്‍ നല്ല മനസ്സോടെയാണ് വന്നത്. ഈ പരിപാടി നിങ്ങളുടെ അനുഗ്രഹത്താല്‍ നന്നായി നടക്കട്ടെ എന്ന് എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇൻക്രെഡിബിള്‍ ഇന്ത്യ പോലെ, ഞാൻ ഇൻക്രെഡിബിള്‍ ഇളയരാജയാണ്. എന്നെപ്പോലെ ആരുമില്ല.
ഭാവിയില്‍ എന്നെപ്പോലെ ആരും ഉണ്ടാകുകയുമില്ല” എന്നായിരുന്നു ഇളയരാജയുടെ മറുപടി.റോയല്‍റ്റി നല്‍കാതെ തന്‍റെ പാട്ടുകള്‍ ഉപയോഗിക്കാൻ പുതുതലമുറയിലെ കുട്ടികളോട് ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള സംഗീതസംവിധായകൻ ദേവയുടെ തുറന്ന പ്രസ്താവനയെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു. “ഞാൻ ഇവിടെ വന്നത് ഇതിനാണോ? എന്നോട് അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുത്. ഞാൻ എന്‍റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങളെല്ലാവരും കാരണമാണ് ഞാൻ ഇവിടെയുള്ളത്. ദൈവത്തിന്‍റെ കൃപ എല്ലാവർക്കും പൂർണമായി ചൊരിയട്ടെ,” അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും അടക്കമുള്ള നിരവധി പ്രമുഖരാണ് ഇസൈജ്ഞാനിക്ക് ആശംസകള്‍ നേര്‍ന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് സെല്‍വപെരുന്തഗൈ, ടിഎംസി നേതാവ് ജി.കെ. വാസൻ, വിസികെ നേതാവ് തോല്‍. തിരുമാവളവൻ, എംഎൻഎം നേതാവ് കമല്‍ഹാസൻ, കേന്ദ്രമന്ത്രി എല്‍.മുരുകൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവർ ഇളയരാജയെ സന്ദർശിച്ചു.നടൻ ശിവകാർത്തികേയൻ ഒരു പൂച്ചെണ്ടും മയിലിന്‍റെ ആകൃതിയിലുള്ള ഒരു സംഗീത ഉപകരണവും മാസ്ട്രോയ്ക്ക് സമ്മാനിച്ചു. ഇളയരാജ പിന്നീട് എക്സില്‍ ഇതിനെ ‘നന്നായി ചിന്തിച്ച് തയ്യാറാക്കിയ’ സമ്മാനം എന്നാണ് വിശേഷിപ്പിച്ചത്.