Home Featured ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്; അധികാരത്തിലുള്ള വർഗീയ ഭ്രാന്തന്മാർ അതിനെ നശിപ്പിക്കുകയാണ്; ലക്ഷദ്വീപിന് വേണ്ടി ശബ്ദിച്ച് രാഹുൽ ഗാന്ധി

ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്; അധികാരത്തിലുള്ള വർഗീയ ഭ്രാന്തന്മാർ അതിനെ നശിപ്പിക്കുകയാണ്; ലക്ഷദ്വീപിന് വേണ്ടി ശബ്ദിച്ച് രാഹുൽ ഗാന്ധി

by admin

ന്യൂഡൽഹി: ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ നടപ്പിലാക്കുന്ന നയങ്ങൾക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കുകയാണ്. കേരളജനതയും ദ്വീപിനൊപ്പമുണ്ട്. ഇതിനിടെ ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി.

ദ്വീപ് നിവാസികൾക്കൊപ്പമാണ് താനെന്നും വർഗീയ വാദികളായ ഭരണകൂടം ദ്വീപിനെ നശിപ്പിക്കുകയാണെന്നും രാഹുൽഗാന്ധി വിശദീകരിക്കുന്നു. കേന്ദ്രസർക്കാരിന് എതിരെ രൂക്ഷമായ പ്രതികരണമാണ് രാഹുൽ നടത്തിയിരിക്കുന്നത്.

‘ഇന്ത്യയുടെ സാഗരത്തിലെ രത്‌നമാണ് ലക്ഷദ്വീപ്. അധികാരത്തിലുള്ള നിഷേധികളായ വർഗീയ ഭ്രാന്തന്മാർ ആ രത്‌നത്തെ നശിപ്പിക്കുകയാണ്. ഞാൻ ലക്ഷദ്വീപ് നിവാസികളോടൊപ്പമാണ്’-രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ലക്ഷദ്വീപ് വിഷയത്തിൽ മലയാളത്തിലെ സെലിബ്രിറ്റികളടക്കം പ്രതികരണം അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജും സണ്ണി വെയ്‌നും സിത്താര കൃഷ്ണകുമാറും അടക്കമുള്ളവർ ലക്ഷദ്വീപിന് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group