ബെംഗളൂരു: ഐ.കെ.എം.സി.സി ബെംഗളൂരുയുടെ നേതൃത്വത്തിൽ പുനർനിർമ്മിച്ച ഗൗരിപ്പാളയ ഷാഫി മസ്ജിദ് ഉദ്ഘാടനവും ഇഫ്താർ സംഗമവും മാർച്ച് 2, 2025 (ഞായർ) അസർ നിസ്‌കാരാനന്തരം നടക്കും.
പ്രമുഖ മതപണ്ഡിതനും ആത്മീയ നേതാവുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടകനാവും. അതോടൊപ്പം, പ്രശസ്ത പ്രഭാഷകനായ ശറഫുദ്ദീൻ ഹുദവി ആനമംഗാട് മുഖ്യപ്രഭാഷണം നടത്തും.
മസ്ജിദിന്റെ പുനർനിർമ്മാണം സാമൂഹിക സൗഹാർദ്ദത്തിന്റെ പ്രതീകമായിരിക്കുമെന്ന് ഐ.കെ.എം.സി.സി ബെംഗളൂരു വ്യക്തമാക്കി. ചടങ്ങിന് നിരവധി മത-സാമൂഹ്യ നേതാക്കളും വിശ്വാസികളും സാക്ഷിയാകും.
📍 സ്ഥലം: ഷാഫി മസ്ജിദ്, ഗൗരിപ്പാളയ
📅 തിയതി: മാർച്ച് 2, 2025 (ഞായർ)
🕒 സമയം: അസർ നിസ്‌കാരാനന്തരം
