ബെംഗളൂരു ∙ ഭാര്യയെ പീഡിപ്പിച്ചാൽ മെട്രോ സ്റ്റേഷനുകളിലൊന്നിൽ ബോംബ് വയ്ക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ഇമെയിൽ ഭീഷണി. ‘‘ഡ്യൂട്ടി സമയത്തിനു ശേഷം നിങ്ങളുടെ മെട്രോ ജീവനക്കാർ എന്റെ വിവാഹമോചിതയായ മുൻ ഭാര്യ പത്മിനിയെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞാൽ, ശ്രദ്ധിക്കുക, നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും. ഭീകരവാദിയെപോലെയുള്ള ദേശസ്നേഹിയാണ് ഞാൻ’’ – ഭീഷണി സന്ദേശത്തിൽ പറയുന്നു.