ബംഗളൂരു: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്ത്രീകള്‍ക്ക് സാമ്ബത്തിക ആനുകൂല്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം നല്‍കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ വേറിട്ട വാഗ്ദാനവുമായാണ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പാര്‍ട്ടി എത്തിയത്. കര്‍ഷകകുടുംബത്തിലെ യുവാക്കളെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപയാണ് വാഗ്ദാനം. മുതിര്‍ന്നനേതാവും മുന്‍ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വാഗ്ദാനം നടപ്പാക്കും. കര്‍ഷകരായ യുവാക്കളുടെ പ്രയാസമറിഞ്ഞാണ് ഈ തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണ ‘പഞ്ചരത്നയാത്ര’യുടെ ഭാഗമായി ഹാസനിലെ ബേലൂരില്‍ എത്തിയപ്പോഴായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം.
ഗ്രാമങ്ങളിലെ കര്‍ഷകരായ യുവാക്കളില്‍ പലര്‍ക്കും കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ല. കര്‍ഷകരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകുന്നില്ല. ഈ വസ്തുത തനിക്കറിയാം.
പ്രശ്നം പരിഹരിക്കണമെന്നഭ്യര്‍ഥിച്ച് ജനങ്ങള്‍ തന്നെ സമീപിക്കാറുണ്ട്. ഇതിനാലാണ് ഇത്തരം പെണ്‍കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപ നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും രണ്ടുലക്ഷം രൂപ പ്രതീക്ഷിച്ചെങ്കിലും കര്‍ഷകയുവാക്കളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വരുമെന്ന് പ്രതീക്ഷിക്കാം.
സ്ലീപ്പര്കോച്ചുകളോടുകൂടിയ ആദ്യ വന്ദേഭാരത് തീവണ്ടികള്‍ പുറത്തിറക്കാനൊരുങ്ങി റെയില്‍വേ
സ്ലീപ്പര്കോച്ചുകളോടുകൂടിയ ആദ്യ വന്ദേഭാരത് തീവണ്ടികള്‍ പുറത്തിറക്കാനൊരുങ്ങി റെയില്‍വേ. പ്രതിരോധവകുപ്പിനു കീഴില്‍ ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബെമല്‍ സ്വകാര്യകമ്ബനിയുമായി സഹകരിച്ചാണ് തീവണ്ടികള്‍ നിര്‍മിക്കുക.ആദ്യവണ്ടി ഈ വര്‍ഷം ഡിസംബറോടെയും ബാക്കി ഒന്‍പതെണ്ണം 2024 മാര്‍ച്ചിന് മുമ്ബായും ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ടെന്‍ഡറുകള്‍ റെയില്‍വേ ബോര്‍ഡ് നല്‍കിക്കഴിഞ്ഞു. പെരമ്ബൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ രൂപകല്പനയ്ക്ക് അനുസൃതമായാണ് സ്ലീപ്പര്‍കോച്ചുകള്‍ അടങ്ങിയ റേക്ക് നിര്‍മിക്കുന്നത്. പ്രതിരോധവകുപ്പിന്റെ കീഴിലായതിനാല്‍ സമയബന്ധിതമായി നടക്കുമെന്നതിനാലാണ് തീവണ്ടി നിര്‍മാണം ബെമലിനെ ഏല്പിച്ചിരിക്കുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.