Home കായികം ICC Womens World Cup 2025: വികാര നിര്‍ഭരം… ഇത് ഇന്ത്യയുടെ ആഘോഷം; തരളിത ഹൃദയത്തോടെ ജെമീമ; പൊട്ടിക്കരഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

ICC Womens World Cup 2025: വികാര നിര്‍ഭരം… ഇത് ഇന്ത്യയുടെ ആഘോഷം; തരളിത ഹൃദയത്തോടെ ജെമീമ; പൊട്ടിക്കരഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

by admin

വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിങ് വിജയം നേടി ഇന്ത്യ ലോകകപ്പ് ഫൈനലില്‍ (ICC Womens World Cup 2025) പ്രവേശിച്ച സമ്മോഹനമായ മുഹൂര്‍ത്തം.കണ്ടുനിന്ന കാണുകള്‍ പോലും സന്തോഷാശ്രുക്കള്‍ പൊഴിച്ചു. ഇന്ത്യയെ മാസ്മരിക വിജയത്തിന്റെ (Australia Women Vs India Women) അവസാന നിമിഷം വരെയും നയിച്ച ജെമീമ റോഡ്രിഗസ് (Jemimah Rodrigues) വിജയറണ്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ വികാരഭാരത്താല്‍ ഗ്രൗണ്ടില്‍ തളര്‍ന്നുവീണു.ഡഗ്‌ഔട്ടില്‍ നിന്ന് വിജയാഘോഷത്തിനായി ഗ്രൗണ്ടിലേക്ക് കുതിച്ചെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എല്ലാവരെയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞപ്പോള്‍ ടീം ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ ആനന്ദാശ്രു പൊഴിച്ചു. ഇന്ത്യയുടെ കരുത്തരായ താരങ്ങള്‍ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഓസ്‌ട്രേലിയക്കെതിരായ വനിതാ ലോകകപ്പ് സെമിഫൈനലില്‍ 339 റണ്‍സിന്റെ ലക്ഷ്യം വിജയകരമായി പിന്തുടര്‍ന്ന് ഇന്ത്യ കന്നി ലോകകപ്പ് കിരീട സ്വപ്‌നങ്ങള്‍ നിലനിര്‍ത്തി.വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടലാണിത്. ഇന്ത്യക്ക് വേണ്ടി ജെമീമ റോഡ്രിഗസ് 127 റണ്‍സും ഹര്‍മന്‍പ്രീത് 89 റണ്‍സും നേടി. 50 ഓവറില്‍ 338 റണ്‍സ് പിന്തുടരുക എന്നത് ഏറെ ദുഷ്‌കരമായിരുന്നു. ഷഫാലി വര്‍മ്മയെയും സ്മൃതി മന്ദാനയെയും തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ജെമീമയും ഹര്‍മന്‍പ്രീതും 167 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group