Home തിരഞ്ഞെടുത്ത വാർത്തകൾ നിങ്ങളുടെ മകളെ എനിക്ക് ഇഷ്ടമാണ്…കെട്ടിയാല്‍ കൊള്ളാമെന്നുണ്ട്;ഇല്ലെന്ന മറുപടിയില്‍ അടങ്ങാത്ത പക; പെണ്‍കുട്ടിയുടെ അമ്മയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ യുവാവ്

നിങ്ങളുടെ മകളെ എനിക്ക് ഇഷ്ടമാണ്…കെട്ടിയാല്‍ കൊള്ളാമെന്നുണ്ട്;ഇല്ലെന്ന മറുപടിയില്‍ അടങ്ങാത്ത പക; പെണ്‍കുട്ടിയുടെ അമ്മയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ യുവാവ്

by admin

ബെംഗളൂരു: ബെംഗളൂരുവില്‍ മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ അമ്മയെ യുവാവ് പെട്രോളൊഴിച്ച്‌ കത്തിച്ചു.ബെംഗളൂരു ബസവേശ്വര നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തില്‍ 50 ശതമാനം പൊള്ളലേറ്റ ഗീത എന്ന സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു.ബസവേശ്വര നഗറില്‍ ചായക്കട നടത്തുന്ന മുത്തു എന്ന യുവാവാണ് ക്രൂരമായ ഈ അതിക്രമം നടത്തിയത്. ഗീതയുടെ 19 വയസ്സുള്ള മകളെ വിവാഹം കഴിക്കണമെന്ന ആവശ്യം മുത്തു ഉന്നയിച്ചിരുന്നു. എന്നാല്‍ ഗീത ഈ ആവശ്യം നിരസിച്ചു.

ഇതില്‍ പ്രകോപിതനായ യുവാവ്, കഴിഞ്ഞ ദിവസം രാത്രി ഗീതയെ വഴിയില്‍ തടഞ്ഞുനിർത്തുകയും തലയിലൂടെ പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി ബസവേശ്വര നഗർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ തന്നെ വിവാഹാഭ്യർത്ഥന നിരസിച്ച മറ്റൊരു യുവതിയെ നടുറോഡില്‍ വെച്ച്‌ യുവാവ് മർദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവം ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. സ്ത്രീ സുരക്ഷയെ സംബന്ധിച്ച്‌ വലിയ ആശങ്കകളാണ് ഇത്തരം തുടർച്ചയായ സംഭവങ്ങള്‍ നഗരത്തില്‍ ഉണ്ടാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group