ബെംഗളൂരു∙ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി ഡി.കെ.ശിവകുമാർ.അഞ്ചു വർഷത്തിലേറെയായി താൻ സംസ്ഥാന അധ്യക്ഷനാണെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നും ശിവകുമാർ പറഞ്ഞു.‘‘എല്ലാകാലത്തേക്കും ഈ പദവിയിൽ തുടരാൻ എനിക്ക് കഴിയില്ല. ഈ പദവിയിൽ എത്തിയിട്ട് മാർച്ചിൽ ആറുവർഷമാകും.എല്ലാവർക്കും അവസരം നൽകണം. പക്ഷേ, ഞാൻ നേതൃത്വത്തിൽ ഉണ്ടാകും. വിഷമിക്കേണ്ട, ഞാൻ മുൻനിരയിൽ തന്നെ ഉണ്ടാകും’’– ശിവകുമാർ പറഞ്ഞു.