ന്യൂഡല്‍ഹി | ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഹൈപര്‍ചാര്‍ജര്‍ ശൃംഖല നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് ഒല ഇലക്‌ട്രിക്. ലോകത്തെ ഏറ്റവും വലുതും വിപുലവുമായ ചാര്‍ജിംഗ് ശൃംഖലയായിരിക്കും ഇതെന്ന് കമ്ബനി അവകാശപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര ഫാക്ടറി തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള വലിയ ചുവടുവെപ്പാണ് ഒലയുടെത്.
ബംഗളുരുവിൽ പോലീസ് കടകൾ അടപ്പിക്കുന്നു ,ലോക്ക്ഡൗൺ ആണെന്ന് അഭ്യൂഹങ്ങൾ ;കാരണം ഇതാണ്
ആദ്യഘട്ടത്തില്‍ ഒലയുടെ വരാനിരക്കുന്ന വൈദ്യുത സ്‌കൂട്ടറായിരിക്കും ചാര്‍ജ് ചെയ്യുക. ഒലയുടെ വൈദ്യുത വാഹനങ്ങള്‍ കൈവശമുള്ളവര്‍ക്ക് സമഗ്രമായ ചാര്‍ജിംഗ് സൗകര്യമാണ് ഹൈപര്‍ചാര്‍ജര്‍ ശൃംഖലയിലുണ്ടാകുക. ഹൈസ്പീഡ്, ഹോം ചാര്‍ജിംഗ് സൗകര്യങ്ങളുണ്ടാകും.
രാജ്യത്തെ 400 നഗരങ്ങളില്‍ ഒരു ലക്ഷം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും. ആദ്യ വര്‍ഷത്തില്‍ 100 നഗരങ്ങളില്‍ 5,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും. രാജ്യത്ത് നിലവിലെ ചാര്‍ജിംഗ് സൗകര്യങ്ങളുടെ ഇരട്ടി വരുമിത്.