മൈസൂരു : കുടകിൽ കുടുംബവഴക്കിനെത്തുടർന്ന് യുവതിക്കുനേരേ സൈനികനായ ഭർത്താവ് വെടിയുതിർത്തു. പൊന്നംപേട്ട് താലൂക്കിലെ ഹുഡികേരിക്കടുത്തുള്ള കൊണഗേരി സ്വദേശിനി ദെച്ചമ്മ(32)യ്ക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ ഇവരുടെ ഭർത്താവും സൈനികനുമായ വിനു കരിയപ്പയെ ശ്രീമംഗല പോലീസ് അറസ്റ്റുചെയ്തു.ചൊവ്വാഴ്ചയാണ് സംഭവം. ഇരുവരും വഴക്കിട്ടതിനെത്തുടർന്ന് വിനു കരിയപ്പ തോക്കെടുത്ത് ദെച്ചമ്മയ്ക്കുനേരേ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് കവിളിൽ പരിക്കേറ്റ ദെച്ചമ്മ മൈസൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയുടെ മുഖത്തടിച്ചു; തിരുവനന്തപുരത്ത് അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതി; സസ്പെൻഷൻ
തിരുവനന്തപുരത്ത് രണ്ടേ മുക്കാല്‍ വയസുള്ള കുഞ്ഞിന്റെ മുഖത്ത് അംഗനവാടി അധ്യാപിക അടിച്ചതായി പരാതി.മൊട്ടമൂട് പറമ്ബിക്കോണം അംഗനവാടിയിലെ പുഷ്പകല എന്ന അധ്യാപികയ്ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇന്നലെയാണ് സംഭവം. രാത്രി കുട്ടി നിർത്താതെ കരഞ്ഞതോടെ മാതാപിതാക്കള്‍ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ച വിവരം കുട്ടി പറയുന്നത്. തൈക്കാട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.ആശുപത്രി അധികൃതർ വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
ഇത് പ്രകാരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ താൻ അടിച്ചില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അധ്യാപിക. അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.