കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസിർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്.ഹസീന എന്നിവർക്കും വെട്ടേറ്റു.ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസിർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്ബ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം.യാസിറിന്റെ മർദനത്തെ തുടർന്ന് ഷിബില ദിവസങ്ങള്‍ക്ക് മുമ്ബ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയ യാസിർ ഒളിവില്‍ പോയതായാണ് വിവരം.
ഗുരുതര ആരോഗ്യ പ്രശ്നത്തിന് ആഴ്ചനോക്കാതെ ഗര്‍ഭഛിദ്രമാകാം – ഹൈകോടതി
ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ പിന്നിട്ട ആഴ്ചകള്‍ കണക്കാക്കാതെ ഗർഭഛിദ്രത്തിന് അനുമതി നല്‍കാമെന്ന് ഹൈകോടതി.24 ആഴ്ചക്കുശേഷം ഗർഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്നിരിക്കെയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. ഗർഭസ്ഥശിശുവിന് ഗുരുതര ന്യൂറോളജിക്കല്‍ പ്രശ്നങ്ങളുള്ളതിനാല്‍ 32 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കിയുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഫെബ്രുവരിയില്‍ കണ്ടെത്തിയതിനെത്തുടർന്ന് സിംഗിള്‍ബെഞ്ചിനെ സമീപിച്ചെങ്കിലും ഗർഭഛിദ്രത്തിന് അനുമതി നല്‍കിയില്ല. തുടർന്ന് അപ്പീല്‍ നല്‍കുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോർഡ് ചേർന്ന് പരിശോധന നടത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് വിലയിരുത്തണമെന്നും ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹരജിക്കാരിക്ക് ഉചിതമായ ആശുപത്രിയില്‍ ഗർഭഛിദ്രത്തിന് വിധേയമാകാമെന്നുമാണ് ഉത്തരവ്.