Home Featured ബെംഗളൂരു: വഴക്കിനിടെ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു ; മൃതദേഹത്തിനൊപ്പം കഴിഞ്ഞ് യുവാവ്

ബെംഗളൂരു: വഴക്കിനിടെ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു ; മൃതദേഹത്തിനൊപ്പം കഴിഞ്ഞ് യുവാവ്

by admin

ബെംഗളൂരു: വഴക്കിനിടെ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. എന്നാൽ, ഭാര്യ മരിച്ചതറിയാതെ ഇയാൾ രണ്ടു ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞതായി പോലീസ് പറയുന്നു. വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയിലാണ് സംഭവം.ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ ഭാര്യ സുമനെ(22)യാണ് ഭർത്താവ് ശിവം സഹാനെ വഴക്കിനിടെ അടിച്ചുകൊന്നത്. തുടർന്ന് ഇയാൾ മുറി വിട്ടുപോവുകയും മറ്റൊരു മുറിയിൽ കഴിയുകയുമായിരുന്നു. പിറ്റേന്ന് രാവിലെ, ഭാര്യയെ ശ്രദ്ധിക്കാതെ സഹാനെ ജോലിക്ക് പോയി. സുമൻ ഉറക്കത്തിലാണെന്നാണ് ഇയാൾ കരുതിയത്

.രണ്ടു ദിവസത്തിന് ശേഷം വാടക വാങ്ങാനെത്തിയ വീട്ടുടമസ്ഥൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഹെന്നൂർ പോലീസ് സഹാനെയെ അറസ്റ്റ് ചെയ്തു. അടിയേറ്റ് സംഭവിച്ച പരിക്കാണ് സുമന്റെ മരണത്തിന് കാരണമെന്നും എന്നാൽ ഈ വിവരം സഹാനെ അറിഞ്ഞിരുന്നില്ലെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.ആറുമാസം മുൻപാണ് ഇവർ വിവാഹിതരായതെന്നും ദമ്പതിമാർ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group