ബെംഗളൂരു: വിവാഹേതര ബന്ധമെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്. കര്‍ണാടകയിലെ ഹെബ്ബഗോഡിയില്‍ ബുധനാഴ്ചയാണ് സംഭവം.തിരുപാളയ സ്വദേശിനി ഗംഗയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹന്‍ രാജിനെ (35) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഭര്‍ത്താവിനൊപ്പം ഹെബ്ബഗോഡിയിലെ രാമയ്യ ലോഔട്ടിലാണ് ഗംഗയും മോഹന്‍ രാജും താമസിച്ചിരുന്നത്. ഗംഗയും മോഹന്‍ രാജും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബുധനാഴ്ചയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയും ഗംഗയെ മോഹന്‍ രാജ് റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകലായിരുന്നു ആക്രമണം നടന്നത്. ഗംഗ സംഭവ സ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹെബ്ബഗോഡി പൊലീസ് സ്ഥലത്തെത്തി മോഹന്‍ രാജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
മുൻ ഭര്‍ത്താവിനോടുള്ള വൈരാഗ്യം; ആദ്യ വിവാഹത്തിലെ എട്ട് വയസ്സുള്ള മകന്റെ കൈകളിലും കാലുകളിലും പൊള്ളലേല്‍പ്പിച്ച് യുവതിയുടെ ക്രൂരത
മുൻ ഭർത്താവിനോടുള്ള ദേഷ്യം കാരണം ആദ്യ വിവാഹത്തിലെ എട്ട് വയസ്സുള്ള മകന്റെ കൈകളിലും കാലുകളിലും പൊള്ളലേല്‍പ്പിച്ച് യുവതിയുടെ ക്രൂരത.അഞ്ച് ദിവസം മുൻപ് , ചിത്രദുർഗ താലൂക്കിലെ കവടിഗരഹട്ടിയിലാണ് ക്രൂരസംഭവം നടന്നത്.നഗ്മ അനില എന്ന യുവതിയാണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. മുബാറക് എന്നയാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞെങ്കിലും ,പക്ഷേ നാല് വർഷത്തേക്ക് അവർക്ക് കുട്ടികളുണ്ടായില്ല. ഇത് കുടുംബ കലഹങ്ങള്‍ക്ക് കാരണമായി.
പിന്നീട്, നഗ്മ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചെങ്കിലും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നീങ്ങിയില്ല. തുടർന്ന് ദമ്ബതികള്‍ വിവാഹമോചനം നേടി. താമസിയാതെ ഇരുവരും രണ്ടാമതും വിവാഹിതരായി.വിവാഹമോചനം നേടി ഏഴ് വർഷങ്ങള്‍ക്ക് ശേഷവും, അതേ സ്ഥലത്ത് താമസിക്കുന്ന തന്റെ മുൻ ഭർത്താവിനെ കാണുമ്ബോഴെല്ലാം നഗ്മ തന്റെ മകനോട് ദേഷ്യം പ്രകടിപ്പിക്കാറുണ്ടെന്ന് കുട്ടിയുടെ മുത്തശ്ശി ഷംഷാദ് പറയുന്നു. അഞ്ച് ദിവസം മുമ്ബ്, നഗ്മ കുട്ടിയുടെ കൈയിലും കാലിലും പൊള്ളലേറ്റതായി മുബാറക്കിന്റെ അമ്മ പറഞ്ഞു.
രണ്ടാം ഭർത്താവ് ഇർഫാനുമായും നഗ്മയ്ക്ക് കുടുംബ തർക്കങ്ങളുണ്ടെന്നും മകനെ പതിവായി പീഡിപ്പിക്കാറുണ്ടെന്നും ഷംഷാദ് പറഞ്ഞു.. ചിത്രദുർഗ വനിതാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ കേസെടുത്തതായും, അന്വേഷണം നടത്തി വരുന്നതായും പോലീസ് പറഞ്ഞു.