മദ്യപിയ്ക്കാൻ ഭാര്യ പണം നല്‍കാത്തതിനെ തുടർന്ന് വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്.ഛത്തീസ്ഗഡിലെ കോർബയിലാണ് സംഭവം. ദാദർ സ്വദേശിയായ കരണ്‍ ആണ് പണം ആവശ്യപ്പെട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ കയറി ഭീഷണി മുഴക്കിയത്. പോലീസ് എത്തി ഇയാളെ താഴെയിറക്കി.മദ്യപിയ്ക്കാനായി 26 കാരൻ ആയ ഇയാള്‍ ഭാര്യയുടെ പക്കല്‍ നിന്നും 500 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ ഇത് നല്‍കിയില്ല. ഇതിന് പിന്നാലെ യുവാവ് ടവറിന്റെ മുകളില്‍ കയറി ഇരിക്കുകയായിരുന്നു. തുടർന്ന് താഴെയ്ക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ മദ്യം വാങ്ങിച്ച് തരാമെന്നും താഴെ ഇറങ്ങണം എന്നും ആവശ്യപ്പെടുക ആയിരുന്നു. എന്നാല്‍ യുവാവ് താഴെ ഇറങ്ങിയില്ല. പിന്നാലെ ഇയാളുടെ അമ്മ എത്തി അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കാൻ ശ്രമം നടത്തി. എന്നാല്‍ യുവാവ് കൂടുതല്‍ ഉയരത്തിലേക്ക് കയറി പോകുകയായിരുന്നു.യുവാവ് താഴെ ഇറങ്ങുന്നില്ലെന്ന് കണ്ട് പ്രദേശവാസികള്‍ വിവരം പോലീസിനെ അറിയിച്ചു.
പോലീസ് എത്തി അനുനയിപ്പിച്ചു. ഇതോടെ യുവാവ് ഇറങ്ങാമെന്ന് സമ്മതിയ്ക്കുകയായിരുന്നു. ഇതോടെ നാട്ടുകാരും പോലീസും ആശ്വാസത്തിലായി. എന്നാല്‍ താഴേയ്ക്ക് ഇറങ്ങാതെ വീണ്ടും യുവാവ് മുകളിലേക്ക് കയറുകയായിരുന്നു. പിന്നീട് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിനെ താഴെ ഇറക്കുകയായിരുന്നു.
മൃതദേഹം സംസ്‌കരിച്ച് നാലാം ദിവസം പരേതന്‍ തിരിച്ചെത്തി; മരണാനന്തര ചടങ്ങില്‍ സംഘര്‍ഷം
മരണനാന്തര ചടങ്ങിനിടെ എത്തിയ പരേതന്‍ സംഘര്‍ഷം സൃഷ്ടിച്ചു.നാലു ദിവസം മുമ്ബ് വീട്ടുകാര്‍ മതാചാര പ്രകാരം സംസ്‌കരിച്ച ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ നരോദ പ്രദേശവാസിയായ ബ്രിജേഷ് സുത്താറാണ് മരണാനന്തര ചടങ്ങിനിടെ പ്രത്യക്ഷപ്പെട്ട് സംഘര്‍ഷം സൃഷ്ടിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.നരോദയില്‍ ബിസിനസ് ചെയ്യുന്ന 42കാരനായ സുത്താറിനെ ഒക്ടോബര്‍ 27ന് കാണാതായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാലും വിവരങ്ങളൊന്നും ലഭിക്കാത്തതിനാലും വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. സാമ്ബത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള മാനസിക സമ്മര്‍ദ്ദം മൂലം വീടുവിട്ട് പോയെന്നായിരുന്നു അനുമാനം.
എന്നാല്‍, നവംബര്‍ പത്തിന് പോലിസ് വീട്ടിലേക്ക് ഫോണ്‍ ചെയ്തു. സബര്‍മതി നദീതീരത്ത് നിന്ന് ഒരു ജീര്‍ണിച്ച മൃതദേഹം ലഭിച്ചിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. അഞ്ചു ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാര്‍ മൃതദേഹം അന്നു തന്നെ മതാചാരപ്രകാരം സംസ്‌കരിച്ചു. തുടര്‍ന്ന് നവംബര്‍ 14ന് മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന സമയത്ത് ബ്രിജേഷ് തിരികെയെത്തുകയായിരുന്നു.
ചടങ്ങുകള്‍ കണ്ട ഇയാള്‍ അവിടെ സംഘര്‍ഷം അഴിച്ചുവിട്ടു. പ്രദേശവാസികളും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഇയാളെ സമാധാനിപ്പിച്ചത്. ഇതോടെ യഥാര്‍ത്ഥത്തില്‍ ആരാണ് മരിച്ചത് എന്നറിയാന്‍ പോലിസ് അന്വേഷണം തുടങ്ങി. സംസ്‌കരിച്ച മൃതദേഹത്തിന്റെ സൂക്ഷിപ്പുകള്‍ കുടത്തിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും യഥാര്‍ത്ഥത്തില്‍ മരിച്ചയാളുടെ കുടുംബത്തെ തിരിച്ചറിയുകയാണെങ്കില്‍ അവര്‍ക്ക് കൈമാറുമെന്ന് കുടുംബവും അറിയിച്ചു.