Home കർണാടക ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; തൊഴിലുടമയെ തല്ലി ഭര്‍ത്താവ്, സംഭവം ബെംഗളൂരുവില്‍

ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; തൊഴിലുടമയെ തല്ലി ഭര്‍ത്താവ്, സംഭവം ബെംഗളൂരുവില്‍

by ടാർസ്യുസ്

ബെംഗളൂരു: ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ തൊഴിലുടമയെ മർദിച്ച്‌ ഭർത്താവ്. ബെംഗളൂരുവിലെ ഒരു സലൂണിലാണ് സംഭവം.സലൂണ്‍ ഉടമയ്ക്കാണ് ക്രൂരമായ മർദനമേറ്റത്. മാർച്ച്‌ 28ന് വടക്കൻ ബെംഗളൂരുവിലെ അവലഹള്ളി പ്രദേശത്തുള്ള സ്കിൻ ഷൈൻ യൂണിസെക്സ് സലൂണിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകള്‍.സംഭവത്തില്‍ പ്രതിക്കെതിരെ ആവലഹള്ളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്‌ഐആർ പ്രകാരം, മുൻ ജീവനക്കാരിയുടെ ഭർത്താവാണ് കൃത്യത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 4-5 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇയാള്‍ സലൂണില്‍ പ്രവേശിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.

സലൂണില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് സലൂണ്‍ ഉടമയായ മോഹൻ കുമാറിനെ ഇവർ ആദ്യം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പിന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പൊലീസ് പറയുന്നു.യുവതി ആക്രമണത്തെ തടയാൻ ശ്രമിച്ചതോടെ ഇവർക്കും മർദനമേറ്റു. സലൂണ്‍ ഉടമയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group