ഗുജറാത്ത്: നരബലിക്കായി ദമ്ബതികള്‍ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തതായി റിപോര്‍ട്. ഗുജറാതിലെ രാജ്കോട്ടിലാണ് അമ്ബരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഹേമുഭായ് മക്വാന (38), ഭാര്യ ഹന്സബെന് (35) എന്നിവരാണ് മരിച്ചത്. പൊലീസ് പറയുന്നത്: സ്വയം തലയറുത്തുമാറ്റാന്‍ കഴിയുന്ന ഗിലറ്റിന്‍ എന്ന ഉപകരണം സ്വയം വീട്ടില്‍ നിര്‍മിച്ചെടുത്താണ് ഇവര്‍ ജീവനൊടുക്കിയത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ് ഇവര്‍ തലയറുത്തത്.
അറ്റുപോയ ശേഷം അവരുടെ തല അഗ്നി ബലിപീഠത്തിലേക്ക് ഉരുളുന്ന തരത്തിലാണ് ദമ്ബതികള്‍ പദ്ധതി നടപ്പിലാക്കിയതെന്ന് വിഞ്ചിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഇന്ദ്രജീത്സിന്‍ഹ് ജഡേജ പറഞ്ഞു. മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുന്ന ഒരു ആത്മഹത്യാ കുറിപ്പും ഇവിടെ നിന്ന് ലഭിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവരും എല്ലാ ദിവസവും കുടിലില്‍ പ്രാര്‍ഥന നടത്തിയിരുന്നതായി ദമ്ബതികളുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് അയച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ‘ആദ്യ’ ആപ്പിള്‍ സ്റ്റോര്‍ നാളെ തുറക്കും
ആപ്പിളിന്റെ രാജ്യത്തെ ‘ആദ്യ’ റീറ്റെയ്ല്‍ സ്റ്റോര്‍ നാളെ തുറക്കും. മുംബൈയിലെ ബന്ദ്ര കുര്‍ല കോംപ്ലക്സിലാണ് ഇത് പ്രവര്‍ത്തിക്കുക (ആപ്പിള്‍ ബികെസി).
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിനുള്ളില്‍ 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് മുംബൈ സ്റ്റോര്‍. ഈ സ്റ്റോറിനായി ആപ്പിള്‍ പ്രതിമാസം 42 ലക്ഷം രൂപ വാടകയായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ഇനി നേരിട്ട് വാങ്ങാം
ഇതുവരെ ആപ്പിള്‍ ഇന്ത്യയില്‍ റീസെല്ലര്‍മാര്‍ മുഖേനയാണ് ഐഫോണുകള്‍, ഐപാഡുകള്‍, ഐമാക്കുകള്‍ എന്നിവ വിറ്റഴിച്ചിരുന്നത്. ഇനി ഇന്ത്യയില്‍ നിന്നു തന്നെ നേരിട്ടുള്ള സ്റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് ഇവ വാങ്ങാന്‍ കഴിയും. രാജ്യത്ത് ഇത്തരത്തിലുള്ള സ്റ്റോര്‍ തുറക്കുന്നത് വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് ആപ്പിളിന് പ്രവേശനം നല്കുന്നമെന്ന് വിദഗ്ധര്‍ പറയുന്നു
ടിം കുക്ക് എത്തിയേക്കും
ഇന്ത്യയ്ക്ക് മനോഹരമായ ഒരു സംസ്കാരവും അവിശ്വസനീയമായ ഊര്‍ജ്ജവുമുണ്ടെന്നും ആപ്പളിന്റെ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്ബര്യം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. ആപ്പിള്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ സ്റ്റോറായ ‘ആപ്പിള്‍ സകേത്’ ഏപ്രില്‍ 20 ന് ഡല്‍ഹിയിലും തുറക്കും. സ്റ്റോറുകളുടെ ഉദ്ഘാടനത്തിന് ടിം കുക്ക് ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വില്‍പ്പനയിലും തിളങ്ങി
ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ഇന്ത്യയില്‍ സ്റ്റോറുകള്‍ തുറക്കുന്നത് ആപ്പിളിന്റെ ശക്തമായ ചുവടുറപ്പിക്കലാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 2022-23 സാമ്ബത്തിക വര്‍ഷം ആപ്പിള്‍ ഇന്ത്യയില്‍ 600 കോടി ഡോളറിന്റെ (49,000 കോടി രൂപ) വില്‍പ്പന നേട്ടം കൈവരിച്ചു. 2021-22 ല്‍ ഇത് 410 കോടി ഡോളറായിരുന്നു. ഏകദേശം 50 ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി മാത്രം കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ഏകദേശം നാലിരട്ടി ഉയര്‍ന്ന് 500 കോടി ഡോളര്‍ (40,000 കോടി രൂപ) കടന്നിരുന്നു.