ബെംഗളൂരു ∙ ഹുബ്ബള്ളി വഴി ബെംഗളൂരു-ഡൽഹി റൂട്ടിൽ പുതിയ രാജധാനി എക്സ്പ്രസ് ട്രെയിൻ ആരംഭിക്കുന്നു.
കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ പ്രഹ്ലാദ് ജോഷി ട്രെയിൻ അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തിയിരുന്നു. 28 മണിക്കൂർ കൊണ്ടു ഡൽഹിയിലെത്തുന്ന തരത്തിലാണു പുതിയ ട്രെയിനിന്റെ റൂട്ട് ക്രമീകരിക്കുന്നത്. ഹുബ്ബള്ളി, ബെളഗാവി, മിറാജ്, പുണെ, ഭോപാൽ, ആഗ്ര, മഥുര വഴിയാണ് പുതിയ ട്രെയിൻ സർവീസ് നടത്തുക.