ബംഗളൂരു: ഹുബ്ബള്ളി വിമാനത്താവള ഡയറക്ടർ എസ്. രുപേഷ് കുമാറിന് ഇമെയിലായി വധഭീഷണി സന്ദേശം ലഭിച്ചതിനെതുടർന്ന് വിമാനത്താവളത്തില്‍ ജാഗ്രത.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30ന് ലോങ്‍ലിവ പാലസ്തീൻ@ഡി.എൻ.എം.എക്സ്.ഓർഗ് എന്ന മെയില്‍ ഐ.ഡിയില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം സംബന്ധിച്ച് ടെർമിനല്‍ ചാർജ് പ്രതാപിനെ ഡയറക്ടർ വിവരമറിയിച്ചു. തുടർന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിർദേശം നല്‍കി. ബോംബ് സ്ക്വാഡിനെ സജ്ജമാക്കുകയും വിമാനത്താവള പരിസരത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു. സംഭവത്തില്‍ ഹുബ്ബള്ളി ഗോകുല്‍ റോഡ് പൊലീസ് കേസെടുത്തു.