കമിതാക്കളെ പോലെ തന്നെ പ്രണയം സൂക്ഷിക്കുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ട ദിനമാണ് പ്രണയദിനം. എന്നാല്‍ ഈ വര്‍ഷത്തെ പ്രണയദിനം ഇരട്ടി മധുരമുള്ളതാക്കാന്‍ ഒരുങ്ങുകയാണ് വീനീത് ശ്രീനിവാസനും നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യനും.
കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ഹൃദയം സിനിമ. ഈ പ്രണയദിനത്തില്‍ ചിത്രം റീ റിലീസിനൊരുങ്ങുന്ന എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മ്മാതാവ് വിശാശ് സുബ്രഹ്‌മണ്യനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കൊറോമ മഹാമാരിയ്‌ക്കിടയിലും വന്‍ വിജയമായിരുന്നു ഹൃദയം. ഈ പ്രണയ ദിനത്തില്‍ ചിത്രം വീണ്ടും പ്രേഷകരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. മോഹന്‍ലാല്‍ ചിത്രം സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രവും റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ആരാധകര്‍.
ജെ.ഡി(എസ്)നെ വെല്ലുവിളിച്ച് കര്‍ണാടക ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: ജെ.ഡി(എസ്) നിയമസഭാ പാര്‍ട്ടി നേതാവായ എച്ച്.ഡി. കുമാരസ്വാമിയെ വെല്ലുവിളിച്ച് കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി കെ. സുധാകര്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിപദത്തിലേക്ക് മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് വെല്ലുവിളി.
“കുമാരസ്വാമിക്ക് ധൈര്യമുണ്ടെങ്കില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കട്ടെ. ജെ.ഡി(എസ്)ന്റെ സംസ്ഥാന പ്രസിഡന്റായ സി.എം. ഇബ്രാഹിമിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കട്ടെ” -കെ. സുധാകര്‍ പറഞ്ഞു.
ബ്രാഹ്മണര്‍ക്കെതിരെ കുമാരസ്വാമി നടത്തിയ പരാമര്‍ശത്തിലാണ് മന്ത്രി വെല്ലുവിളിയുമായി മുന്നോട്ട് വന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാര്‍ട്ടി യോഗത്തിലായിരുന്നു സുധാകര്‍ ജെ.ഡി(എസ്)നെ വെല്ലുവിളിച്ചത്.
ബി.ജെ.പിയാണ് ഭരണത്തില്‍ വരുന്നതെങ്കില്‍ ഉറപ്പായും ഒരു ബ്രാഹ്മണനായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നതെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രിയായ പ്രല്‍ഹാദ് ജോഷി മുഖ്യമന്ത്രിയായും എട്ട് പേരെ ഉപമുഖ്യമന്ത്രിമാരായും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എന്‍. അശ്വത് നാരായണും കുമാരസ്വാമിക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. ബി.ജെ.പി ഒരിക്കലും മതാടിസ്ഥാന രാഷ്ട്രീയമല്ല കൈകൊള്ളുന്നതെന്നും മതേതര പാര്‍ട്ടിയാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.