ചെന്നൈ: തമിഴ്നാട്ടില്‍ പാര്‍പ്പിടസമുച്ചയം തകര്‍ന്നുവീണു. തമിഴ്നാട്ടില്‍ അര്‍ബന്‍ ഡെവലപ്മെന്റ് ബോര്‍ഡിന്റെ നാലുനിലക്കെട്ടിടമാണ് തകര്‍ന്നുവീണത്. 24 വീടുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വടക്കന്‍ തമിഴ്നാട്ടിലെ തിരുവൊട്ടിയൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രിയോടെ താമസക്കാര്‍ എല്ലാം ഇവിടെ നിന്ന് മാറിയിരുന്നു. ഗ്രാമ സ്ട്രീറ്റില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം രാവിലെ പത്തരയോടെയാണ് തകര്‍ന്നുവീണത്. തിരുവൊട്ടിയൂര്‍ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്.വസ്തുവകകള്‍ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍പ്പെട്ടിട്ടുണ്ടെന്ന് താമസക്കാര്‍ പറഞ്ഞു. തമിഴ്നാട് അര്‍ബന്‍ ഹാബിറ്റാറ്റ് ഡെവലപ്മെന്റ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.